ശീ കൂടൽമാണിക്യ ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല പ്രശ്ന പരിഹാരമായി നടക്കുന്ന വിളിച്ചു ചൊല്ലി പ്രായശ്ചിത്തം

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗല പ്രശ്നത്തിൽ പ്രതിപാദിച്ച പരിഹാര ക്രിയകളുടെ ഭാഗമായുള്ള വൈദികർ, ക്ഷേത്രേശർ, തന്ത്രിമാർ, മേൽശാന്തിമാർ, കമ്മിറ്റിയംഗങൾ, ക്ഷേത്രം ജീവനക്കാർ, ഭക്ത ജനങ്ങൾ എന്നിവർ ചേർന്നുള്ള *വിളിച്ചു ചൊല്ലി പ്രായശ്ചിത്തം* 2026 ജനുവരി 2ാം തിയതി,വെള്ളിയാഴ്ച ഉച്ചപൂജയ്ക്കു ശേഷം നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറേമന അനി പ്രകാശ് നമ്പൂതിരിപാട് നേതൃത്വം നൽകി. കൈമുക്ക് വൈദികൻ നാരായണൻ നമ്പൂതിരിപ്പാട്, പന്തൽ വൈദികൻ ശങ്കരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി ഹരി നമ്പൂതിരി, പുത്തിലത്ത് നീലകണ്ഠൻ […]
കാട്ടൂർ മണ്ണൂക്കാട് ഫാത്തിമ ദേവാലയത്തിലെ തിരുനാളിന് കൊടികയറി

കാട്ടൂർ മണ്ണൂക്കാട് ഫാത്തിമ ദേവാലയത്തിലെ തിരുനാളിന് കൊടികയറി. വൈകിട്ട് 5 30ന് നടന്ന ചടങ്ങിൽ എടത്തിരിത്തി ഫറോന വികാരി ഫാ. ജോഷി പാല്യാക്കര കൊടിയുയത്തി .തിരുനാളിനോടനുബന്ധിച്ച് ഇറക്കുന്ന സപ്ലിമെന്റിന്റെ പ്രകാശന കർമ്മവും ജോഷി പാലിയേക്കര നിർവഹിച്ചു .ദേവാലയ വികാരി ഫാദർ ജിൻ്റോ വേരംപിലാവ് സഹകാർമികത്വം വഹിച്ചു. ജനുവരി 1, 2 തീയതികളിലാണ് തിരുനാൾ ആഘോഷിക്കുന്നത്
സി.പി.ഐ മാള മണ്ഡലം കമ്മിറ്റി അംഗം ഇ.കെ. അനിലന്‍ രാജിവെച്ചു

സി.പി.ഐ മാള മണ്ഡലം കമ്മിറ്റി മെമ്പര്‍ ഇ.കെ. അനിലന്‍ സി പി ഐ യില്‍ നിന്ന് രാജിവെച്ചു സി എം പി ലേയ്ക്ക് പോകുന്നതായി ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
നിര്‍മ്മലം പദ്ധതിക്ക് ജനുവരി 1ന് തുടക്കം

കേരള ടാക്‌സ് പ്രാക്ട്രീഷണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വന്തം വീടിന് മുന്നിലുള്ള റോഡരിക് സ്വയം വൃത്തിയാക്കുന്ന പരിസരം നിര്‍മ്മലം പദ്ധതിയ്ക്ക് ജനുവരി 1ന് തുടക്കമാകും
നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് തൃശൂർ ജില്ലാതല ഉദ്ഘാടനം

കടുപ്പശ്ശേരി ജി.യു.പി.എസ് സ്കൂളിൽ നടന്ന നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് തൃശൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണന് അഭിനന്ദനങ്ങൾ
കയ്പമംഗലം കാളമുറിയിൽ വാഹനാപകടം

കയ്പമംഗലം കാളമുറിയിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്കേറ്റു.
വിദേശ നിക്ഷേപ പരിധി വർധനവിനെതിരെ പ്രതിഷേധം

ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപ പരിധി 100% ആക്കിയതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. ഇരിങ്ങാലക്കുട lic ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ lic എംപ്ലോയീസ് യൂണിയൻ ഇരിങ്ങാലക്കുട ബ്രാഞ്ച് പ്രസിഡൻറ് സഖാവ് ജോബ് ജോസഫ് അധ്യക്ഷത വഹിച്ചു.രാജ്യത്തിൻ്റെ ആഭ്യന്തര സമ്പാദ്യത്തിൽ വിദേശ ശക്തികൾ ആധിപത്യം സ്ഥാപിക്കുന്നതിനും രാജ്യത്തിൻ്റെ പുറത്തേക്ക് കടത്തുന്നതിനും ഇടവരുത്തുന്ന നടപടിയാണ് ഇത് എന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് lic എംപ്ലോയീസ് യൂണിയൻ തൃശ്ശൂർ ഡിവിഷൻ പ്രസിഡൻറ് വിനി K R പറഞ്ഞു.Lic […]
എം ഡി എം എ രാസ ലഹരി കടത്ത്

എം ഡി എം എ രാസ ലഹരി കടത്ത്, ; ബോംബെത്തലയൻ ഷാജി എന്നറിയപ്പെടുന്ന ഷാജിയെയും പെരിങ്ങോട്ടുകര ലിഷിനെയും തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലടച്ചു
ക്രൈസ്റ്റ് കൊമേഴ്സ് അസോസിയേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു

ക്രൈസ്റ്റ് കൊമേഴ്സ് അസോസിയേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്രൈസ്റ്റ് കോളേജ് സ്വാശ്രയ കൊമേഴ്സ് ( ഫിനാൻസ്) അസോസിയേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രമുഖ ധനകാര്യ വിദഗ്ദനും ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റും, ഇക്വിറ്റി റിസർച്ച് ധനകാര്യ സ്ഥാപനത്തിൻ്റെ ഡയറക്ടറും, പൂർവ വിദ്യാർത്ഥിയുമായ ശ്രീ രതീഷ് രാമകൃഷ്ണൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ.ഡോ .ജോളി ആൻഡ്രൂസ് CMI യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാശ്രയ വിഭാഗം കോർഡിനേറ്റർ ഡോ . ടി വിവേകാനന്ദൻ, പ്രൊഫ.കെ.ജെ ജോസഫ്, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ […]