IJKVOICE

പിടികിട്ടാപുള്ളിയെ ലുക്കൗട്ട് സർക്കുലർ

യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത കേസിലെ പ്രതിയാണ് അറസ്റ്റിലായത്*

*തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.*

കാട്ടൂർ : 12.07.20 തിയ്യതി 19.30 മണിക്ക് താണിശ്ശേരി എന്ന സ്ഥലത്തു നിന്നും കാറളം സ്വദേശിയായ യുവാവിനെ തടഞ്ഞ് നിർത്തി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും യുവാവിനെ വിട്ടയക്കണമെങ്കിൽ പണം ആവശ്യപ്പെടുകയും മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത കേസിലെ പ്രതിയായ കരുവന്നൂർ മൂർക്കനാട് സ്വദേശി വല്ലത്ത് വീട്ടിൽ വിശ്വാസ് 27 വയസ്സ് എന്നയാളെയാണ് ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം ബാംഗ്ലൂർ ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ 16-07-2020 തിയ്യതിയിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തിരുന്നതും പിന്നീട് ബഹു. കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണ നടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടന്ന് ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.

ഇയാളെ പിടികൂടുന്നതിനായി ബഹു. കോടതി പിടി കിട്ടാപുള്ളി വാറണ്ട് പുറപ്പെടുവിക്കുകയും തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് വരുന്നതിനായി ഷാർജയിൽ നിന്ന് ബാഗ്ലൂർ എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ ലുക്കൗട്ട് സർക്കുലർ പ്രകാരം എയർ പോർട്ടിൽ തടഞ്ഞ് വയ്ക്കുകയും വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചത് പ്രകാരം ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ ബാംഗ്ലൂരിലേക്ക് അയക്കുകയുമായിരുന്നു. പ്രതിയെ കാട്ടൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബൈജു ഇ ആർ, എസ് ഐ മാരായ ബാബു ജോർജ്, സബീഷ്, എ എസ് ഐ അസീസ്, ജി എസ് സി പി ഒ മാരായ രഞ്ജിത്ത്.ജി.എസ്, സിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്