IJKVOICE

രക്തസാക്ഷിത്വ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സോമൻ ചിറ്റേത്ത് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് അബ്‌ദുൾ ഹഖ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ ബ്ലോക്ക് പ്രസിഡന്റ് ടി വി ചാർളി, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ വിജയൻ ഇളയേടത്ത്, ജോസഫ് ചാക്കോ, സുജ സഞ്ജീവ് കുമാർ, അസറുദീൻ കളക്കാട്ട്, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ കെ എം ധർമ്മരാജൻ, സിജു യോഹന്നാൻ, ശ്രീറാം ജയബാലൻ, എം എസ് ദാസൻ, ബിജു പോൾ അക്കരക്കാരൻ യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, മണ്ഡലം പ്രസിഡണ്ട് ജോമോൻ മണാത്ത് തുടങ്ങിയവർ സന്നിഹിതരായി