ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം നമ്പ്യങ്കാവ് ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശ്രീകോവിലിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു.ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾക്ക് ശേഷം തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ അണിമംഗലത്ത് രാമൻ നമ്പൂതിരി അടിസ്ഥാനശില പാകി.ശങ്കരമംഗലം ദേവസ്വം ഓഫീസർ പി.ആർ. ജിജു, ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻ്റ് ബാബുരാജ് കുളക്കാട്ടിൽ, വൈസ് പ്രസിഡൻ്റ് പി. ദാമോദരൻ, സെക്രട്ടറി എൻ. നാരായണൻകുട്ടി, ജോയിൻ്റ് സെക്രട്ടറി പുഷ്പവല്ലി മോഹനൻ, ക്ഷേത്രം ശില്പി പി.കെ. സജീവൻ, ക്ഷേത്ര ഉപദേശക സമിതി, പുനരുദ്ധാരണ സമിതി, മാതൃസമിതി പ്രവർത്തകർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു