IJKVOICE

ഒൻപതു വയസ്സുക്കാരനെ പാമ്പുകടിച്ചു

പടിയൂരിൽ ഒൻപതു വയസ്സുക്കാരനെ ഉറങ്ങി കിടക്കവേ പുതപ്പിനുള്ളിൽ പാമ്പുകടിച്ചു.വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കവേ പുതപ്പിനുള്ളിൽ കയറിയ പാമ്പു കടിച്ച് ഒൻപതുവയസ്സുകാരൻ ചികിത്സയിൽ. പടിയൂർ ജുമാ മസ്‌ജിദിനു പിറകിൽ താമസിക്കുന്ന വട്ടപ്പറമ്പിൽ ഷജീറിന്റെയും ഫെജീനയുടെയും മകൻ മുഹമ്മദ് നയീമിനാണ് കടിയേറ്റത്.ബുനാഴ്ച പുലർച്ചെയാണ് സംഭവം. മുറിയിൽ നിലത്ത് വിരിച്ചു കിടക്കയിൽ അനിയത്തിക്കൊപ്പമാണ് കുട്ടി കിടന്നിരുന്നത്. സഹോദരിക്ക് കടിയേറ്റിട്ടില്ല.ഛർദിയും തളർച്ചയും വന്നതിനെത്തുടർന്ന് കുട്ടിയെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പുകടിയേറ്റ വിവരം വീട്ടു കാർ അറിഞ്ഞത്.ആശുപത്രിക്കാരുടെ നിർദേശപ്രകാരം ഉടൻ കുട്ടി കിടന്നിരുന്ന കിടക്കയും പുതപ്പും പരിശോധിച്ചപ്പോൾ പുതപ്പിനുള്ളിൽ പാമ്പിനെ കണ്ടെത്തി. ഇരിങ്ങാലക്കുടയിൽ നിന്ന് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി