IJKVOICE

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട : ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തീരദേശ റോഡിലാണ് കഴിഞ്ഞ ദിവസം രാത്രി അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് നടന്ന അപകടത്തിലാണ് വെള്ളാങ്ങല്ലൂർ അമരിപ്പാടം നിസ്കാരപ്പള്ളിക്ക് സമീപം തൈപറമ്പിൽ വീട്ടിൽ നാസറിൻ്റെ മകൻ റിസാൽ (21) മരിച്ചു. രാത്രി 12 മണിയോടെ ബീച്ച് റോഡിലെ മാളൂട്ടിവളവിലാണ് അപകടമുണ്ടായത്.ഒപ്പമുണ്ടായിരുന്ന തളിക്കുളം സ്വദേശി പണിക്കവീട്ടിൽ ഷാഹിദിനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടം നടന്നയുടനെ ഇരുവരെയും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും റിസാലിൻ്റെ ജീവൻ രക്ഷിക്കാനായില്ല.ഖബറടക്കം ഉച്ചതിരിഞ്ഞ് ബ്രാലം മഹല്ല് ഖബർസ്ഥാനിൽ