IJKVOICE

പ്രതിഷേധം സംഘടിപ്പിച്ചു

കാറളത്ത് CPIM ബ്രാഞ്ച് സെക്രട്ടറിയേയും DYFI മേഖല സെക്രട്ടറിയേയും BJP പ്രവർത്തകർ ആക്രമിച്ചതായി ആരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.ബിജെപി വിജയാഹ്ലാദത്തിന്റെ മറവിലാണ് കൊലപാതകക്കേസ് പ്രതികളായ ബിജെപി പ്രവർത്തരുടെ നേതൃത്വത്തിൽ Dyfi മേഖല സെക്രട്ടറി ദീപേഷിനും ബ്രാഞ്ച് സെക്രട്ടറി ഷിബുവിനും നേരെ ആക്രമണം ഉണ്ടായതെന്നും ഡിവൈഎഫ്ഐ പറയുന്നു.കൊലപാതക കേസിലെ പ്രതികളെ ഉപയോഗിച്ച് കാറളത്തെ സമാധാന അന്തരീക്ഷം തകർക്കുന്ന ബിജെപി നടപടിയിൽ പ്രതിഷേധിച്ച് DYFI കാറളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തിയത്. Dyfi ഇരിങ്ങാലക്കുട ബ്ലോക്ക്‌ സെക്രട്ടറി അഖിൽ ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു