സ്വർണം കരസ്ഥമാക്കി അപർണ ഉണ്ണികൃഷ്ണൻ

ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തിൽ ട്രിപ്പിൾ സ്വർണം കരസ്ഥമാക്കി കാറളം സ്വദേശി അപർണ ഉണ്ണികൃഷ്ണൻ. ഭരതനാട്യം, കേരളനടനം, നാടോടിനൃത്തം എന്നിവയിലാണ് അപർണ ഒന്നാം സ്ഥാനം നേടിയത്. കാറളം കൊല്ലയിൽ ഉണ്ണികൃഷ്ണൻ്റെയും രമ്യയുടെയും മകളായ അപർണ ഇരിങ്ങാലക്കുട സെൻ്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കോഴിക്കോട് കലാക്ഷേത്ര അമൽനാഥിൻ്റെ കീഴിലാണ് അപർണ നൃത്തം അഭ്യസിച്ച് വരുന്നത്
ജനറൽ ആശുപത്രി ഉദ്‌ഘാടനം

തോമസ് ഉണ്ണിയാടനെ ക്ഷണിക്കാത്തതിൽ പ്രതിഷേധം ചടങ്ങ് ബഹിഷ്‌ക്കരിച്ച് കേരള കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും ഇരിഞ്ഞാലക്കുട:ജനറൽ ആശുപത്രിയുടെ ഉദ്‌ഘാടന ചടങ്ങിലേക്ക് മുൻ എം എൽ എ തോമസ് ഉണ്ണിയാടനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും ചടങ്ങ് ബഹിഷ്‌കരിച്ചു.താലൂക്ക് ആശുപത്രിയായിരുന്ന ഈ ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്തിയതും നൂറോളം തസ്തികകൾ സൃഷ്ട്ച്ച് അനുമതി വാങ്ങിയതും കെട്ടിട നിർമാണത്തിനാവശ്യമായ 20 കോടി രൂപ അനുവദിച്ചതും തോമസ് ഉണ്ണിയാടൻ എം എൽ എയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണെന്നും ഇത് സംബന്ധിച്ച് […]
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പുതിയ ഒ.പി ബ്ലോക്ക് കെട്ടിടം നാടിന് സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പുതിയ ഒ.പി, ഐ.പി, ഓപ്പറേഷന്‍ തിയേറ്റര്‍ കെട്ടിടം ആരോഗ്യ-വനിത, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി കെട്ടിടം ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് ആര്‍ദ്രം മിഷനിലൂടെ ആരോഗ്യ മേഖലയില്‍ വിസ്മയകരമായ മാറ്റമാണ് സാധ്യമാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങള്‍ മികച്ച സൗകര്യവും സാധാരണക്കാര്‍ക്ക് ചികിത്സ ഉറപ്പ് വരുത്താനും സാധിച്ചിട്ടുണ്ടെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു. ആധുനിക ചികിത്സ സംവിധാനങ്ങള്‍ […]
വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടേയും, ക്രൈസ്റ്റ് കോളേജിലെ സ്വാശ്രയ കോമേഴ്സ് – ഫിനാൻസ് ഡിപ്പാർട്ട് മെന്റിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു
തട്ടിപ്പ് നടത്തിയ പ്രതി റിമാന്റിൽ

ജോബ് വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 790000/- (ഏഴു ലക്ഷത്തി തൊണ്ണൂറായിരം) രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി റിമാന്റിൽ* *തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.* ആളൂർ : 21-08-2025 തിയ്യതി മുതൽ 30-08-2025 തിയ്യതി വരെയുള്ള കാലയളിവിൽ താഴേക്കാട് പറമ്പി റോഡ് സ്വദേശി പത്താംമഠം വീട്ടിൽ ഷബിൻ 28 വയസ് എന്നയാളിൽ നിന്നും സുഹൃത്തുക്കളായ നിഖിൽ, അക്ഷയ്, പ്രസീദ് എന്നിവരിൽ […]
വീട്ടിലെ ലൈബ്രറി പ്രഥമ കവിതാ പുരസ്കാരം 2025

കാറളം: വീട്ടിലെ ലൈബ്രറി പ്രഥമ കവിതാ പുരസ്കാര സമർപ്പണച്ചടങ്ങ് കാറളത്തെ വീട്ടിലെ ലൈബ്രറി അങ്കണത്തിൽവെച്ച് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് ഉദ്ഘാടനം ചെയ്തു. വായനക്കാരേയും എഴുത്തുകാരേയും ഒരുപോലെ ചേർത്തുപിടിക്കുകയും അവരെ അംഗീകരിക്കുകയും സർഗ്ഗാത്മകമായ പ്രോത്സാഹനം നല്കിക്കൊണ്ട് സ്നേഹത്തിൻ്റെ ഭാഷയിൽ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോവുകയും ചെയ്യുന്ന വീട്ടിലെ ലൈബ്രറി വിശുദ്ധസമ്പന്നമായ ഒരു ഗ്രാമത്തിന്റെ മാതൃക കൂടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ച വേദിയിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ മുഖ്യാതിഥിയായിരുന്നു. ഡോ. ഷഹന പി.ആർ,വൈഗ […]
ഇരിങ്ങാലക്കുട ശാന്തിനഗര്‍ പരിസരം ഇനി ക്യാമറ നീരിക്ഷണത്തില്

ഇരിങ്ങാലക്കുട ശാന്തിനഗര്‍ പരിസരം ഇനി ക്യാമറ നീരിക്ഷണത്തില്‍,ഷിവല്‍റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു.
വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ രക്ഷപ്പെട്ടു

ബാലമുരുകൻ എന്ന തടവുകാരനാണ് രക്ഷപ്പെട്ടത് .കറുത്ത ഷർട്ടും വെളുത്ത മുണ്ടും ആയിരുന്നു രക്ഷപ്പെടുമ്പോൾ വേഷം.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തമിഴ്നാട് പോലീസ് ജയിലിൽ എത്തിക്കുന്ന സമയത്തായിരുന്നു രക്ഷപ്പെട്ടത്. ജയിലിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി കൈവിലങ്ങഴിച്ചു നൽകിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കാറിൽ കയറി രക്ഷപ്പെട്ടതായും സംശയം ഉണ്ട്.പൊലീസ് തൃശൂർ നഗരത്തിലും ജില്ലാ അതിർത്തികളിലും ഉൾപ്പെടെ വ്യാപക പരിശോധന നടത്തിവരികയാണ് .ഒരു വർഷം മുൻപും സമാന രീതിയിൽ ഇയാൾ രക്ഷപ്പെട്ടിരുന്നു. അന്നും തമിഴ്നാട് പോലീസിന്റെ പക്കൽ നിന്നാണ് ഇയാൾ […]
കൂട്ട ധർണ നടത്തി

മുകുന്ദപുരം താലൂക്കിലെ റേഷൻ വ്യാപാരികളും, സെയിൽസ്മാൻമാരും ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ മുൻപിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൂട്ട ധർണ നടത്തി
കുടുംബമിത്ര സംഗമം നവംബര്‍ 2ന് നടക്കും

ഭാരതീയ വ്യാപാരി വ്യവസായി സംഘം മുകുന്ദപുരം താലൂക്ക് കുടുംബമിത്ര സംഗമം നവംബര്‍ 2ന് ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടക്കും