ബാലമുരുകൻ എന്ന തടവുകാരനാണ് രക്ഷപ്പെട്ടത് .കറുത്ത ഷർട്ടും വെളുത്ത മുണ്ടും ആയിരുന്നു രക്ഷപ്പെടുമ്പോൾ വേഷം.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തമിഴ്നാട് പോലീസ് ജയിലിൽ എത്തിക്കുന്ന സമയത്തായിരുന്നു രക്ഷപ്പെട്ടത്. ജയിലിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി കൈവിലങ്ങഴിച്ചു നൽകിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കാറിൽ കയറി രക്ഷപ്പെട്ടതായും സംശയം ഉണ്ട്.പൊലീസ് തൃശൂർ നഗരത്തിലും ജില്ലാ അതിർത്തികളിലും ഉൾപ്പെടെ വ്യാപക പരിശോധന നടത്തിവരികയാണ് .ഒരു വർഷം മുൻപും സമാന രീതിയിൽ ഇയാൾ രക്ഷപ്പെട്ടിരുന്നു. അന്നും തമിഴ്നാട് പോലീസിന്റെ പക്കൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. തമിഴ്നാട് പൊലീസിന്റെ ബസിൽ നിന്നാണ് ചാടിയത്. പിന്നീട് പിടിക്കപ്പെട്ടിരുന്നു