IJKVOICE

വീട്ടിലെ ലൈബ്രറി പ്രഥമ കവിതാ പുരസ്കാരം 2025

കാറളം: വീട്ടിലെ ലൈബ്രറി പ്രഥമ കവിതാ പുരസ്കാര സമർപ്പണച്ചടങ്ങ് കാറളത്തെ വീട്ടിലെ ലൈബ്രറി അങ്കണത്തിൽവെച്ച് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് ഉദ്ഘാടനം ചെയ്തു.

വായനക്കാരേയും എഴുത്തുകാരേയും ഒരുപോലെ ചേർത്തുപിടിക്കുകയും അവരെ അംഗീകരിക്കുകയും സർഗ്ഗാത്മകമായ പ്രോത്സാഹനം നല്കിക്കൊണ്ട് സ്നേഹത്തിൻ്റെ ഭാഷയിൽ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോവുകയും ചെയ്യുന്ന വീട്ടിലെ ലൈബ്രറി വിശുദ്ധസമ്പന്നമായ ഒരു ഗ്രാമത്തിന്റെ മാതൃക കൂടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ച വേദിയിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്

അശോകൻ ചരുവിൽ മുഖ്യാതിഥിയായിരുന്നു. ഡോ. ഷഹന പി.ആർ,വൈഗ കെ.സജീവ്, രാധാകൃഷ്ണൻ വെട്ടത്ത്, എം.എ. ഉല്ലാസ് എന്നിവർ സംസാരിച്ചു.

ആലപ്പുഴയിലെ നാസർ ഇബ്രാഹിമിനാണ് വീട്ടിലെ ലൈബ്രറി കവിതാപുരസ്കാരം ലഭിച്ചത്. ഒമ്പതു പേർ പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹരായി.കവിയരങ്ങ് ഇ.ജിനൻ ഉദ്ഘാടനം ചെയ്തു. കാഥികൻ സുഗതൻ പൊറത്തിശ്ശേരി ‘അച്ഛൻ്റെ പൊന്നുമക്കൾ’ എന്ന കഥാപ്രസംഗം അവതരിപ്പിച്ചു.

സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി നിരവധി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു