IJKVOICE

ജനറൽ ആശുപത്രി ഉദ്‌ഘാടനം

തോമസ് ഉണ്ണിയാടനെ ക്ഷണിക്കാത്തതിൽ പ്രതിഷേധം ചടങ്ങ് ബഹിഷ്‌ക്കരിച്ച് കേരള കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും

ഇരിഞ്ഞാലക്കുട:ജനറൽ ആശുപത്രിയുടെ ഉദ്‌ഘാടന ചടങ്ങിലേക്ക് മുൻ എം എൽ എ തോമസ് ഉണ്ണിയാടനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും ചടങ്ങ് ബഹിഷ്‌കരിച്ചു.താലൂക്ക് ആശുപത്രിയായിരുന്ന ഈ ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്തിയതും നൂറോളം തസ്തികകൾ സൃഷ്ട്ച്ച് അനുമതി വാങ്ങിയതും കെട്ടിട നിർമാണത്തിനാവശ്യമായ 20 കോടി രൂപ അനുവദിച്ചതും തോമസ് ഉണ്ണിയാടൻ എം എൽ എയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണെന്നും ഇത് സംബന്ധിച്ച് ചേർന്ന പ്രതിഷേധ യോഗം ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളജിനു തൊട്ടടുത്ത സ്ഥാനമുള്ള ജനറൽ ആശുപത്രി ലഭിക്കുന്നതിന് ജില്ലയിലെ മറ്റു നിയോജക മണ്ഡലങ്ങൾ പരിശ്രമിച്ചിട്ടും ഉണ്ണിയാടന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമായാണ് 2013 ലെ ഉമ്മൻ‌ചാണ്ടി സർക്കാർ ബജറ്റിലൂടെ ഇരിങ്ങാലക്കുടക്ക് ജനറൽ ആശുപത്രി അനുവദിച്ചത്.( ഉത്തരവ് നമ്പർ: 3823/2013/-16-11-2013) തുടർന്ന് ഉണ്ണിയാടന്റെ കാലഘട്ടത്തിൽ തന്നെ അഞ്ചു നിലകളുള്ള കെട്ടിടത്തന്റെ ആദ്യ മൂന്നു നിലകളുടെ നിർമ്മാണം ആരഭിച്ചിരുന്നതുമാണ്.

റാണാ – ചന്തക്കുന്ന് വികസനം, കോടതി സമുച്ചയം തുടങ്ങി കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇരിങ്ങാലക്കുടയിൽ നടന്ന വികസനപ്രവർത്തനങ്ങളിൽ 80 ശതമാനവും ഉണ്ണിയാടന്റെ കാലഘട്ടത്തിൽ ആരംഭിച്ചിട്ടുള്ളതാണ്. തുടർന്ന്‌ വന്ന എം എൽ എ മാരുടെ മെല്ലെപോക്ക് പ്രവർത്തനം കൊണ്ട് മാത്രമാണ് വികസന പ്രവർത്തനങ്ങൾ ഇഴഞ്ഞു പോകുന്നത്. ജനറൽ ആശുപത്രിയുടെ നാലിലൊന്ന് സൗകര്യം പോലും ജനങ്ങൾക്ക് ലഭിക്കാനുള്ള സാഹചര്യം ഒരുക്കാതെയാണ് ഉദ്‌ഘാടനം നടക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാസെക്രട്ടറിമാരായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, ജോസ് ചെമ്പകശ്ശേരി, നഗരസഭാ കൗൺസിലർമാരായ പി.ടി.ജോർജ്, ഫെനി എബിൻ, ഭാരവാഹികളായ സതീഷ് കാട്ടൂർ, ഫിലിപ്പ് ഓളാട്ടുപുറം, മാഗ്ഗി വിൻസെന്റ്, ഷൈനി ജോജോ, ശങ്കർ പഴയാറ്റിൽ, എം. എസ്ശ്രീധരൻ, എ.ഡി. ഫ്രാൻസിസ്, നൈജു ജോസഫ് ഊക്കൻ, ജോമോൻ ജോൺസൺ, അഷറഫ് പാലിയംതാഴത്ത, ജോൺസൻ കോക്കാട്ട്, പോൾ നെരേപറമ്പിൽ, തുഷാര, അജിത, അനിൽ ചന്ദ്രൻ, വിനോദ് എടക്കുളംഎന്നിവർ പ്രസംഗിച്ചു