പ്രകടന പത്രിക പ്രകാശനവും നിര്‍വ്വഹിച്ചു

ദൈവ സന്നിധിയില്‍ പോലും പകല്‍കൊള്ളയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് മുന്‍ കെ. പി. സി. സി. പ്രസിഡണ്ട് വി. എം. സുധീരന്. യു. ഡി. എഫ് ഇരിങ്ങാലക്കുട മുനിസിപ്പല്‍തല തിരഞ്ഞെടുപ്പു കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനവും, പ്രകടന പത്രിക പ്രകാശനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
യുവതി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ചു

വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ യുവതിയുടെ വീട്ടുകാർ.
88.20 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

കരിങ്കൽക്വാറിയിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 88.20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. ആളൂർ വെള്ളാഞ്ചിറ സ്വദേശി അരിക്കാടൻ വീട്ടിൽ വാട്സ(42)നെയാണ് തൃശ്ശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി. ഉല്ലാസ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്
ബാർ ജീവനക്കാരനെ മർദ്ദിച്ച റൗഡി അരുൺ റിമാൻഡ്

ആളൂർ : താഴേക്കാടുള്ള ബാറിലെ ജീവനക്കാരനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയായ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണിക്കര സ്വദേശി തോട്ടത്തിൽ വീട്ടിൽ അരുൺ വർഗ്ഗീസ് (31) ആണ് അറസ്റ്റിലായത്. ഇയാളെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 23-11-2025 തീയതി രാത്രി 8.30-ഓടെയാണ് സംഭവം നടന്നത്. താഴേക്കാടുള്ള ബാറിൽ മദ്യപിച്ചശേഷം, ബിൽ അടയ്ക്കാതെ വീണ്ടും മദ്യം ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. ജീവനക്കാരൻ മദ്യം നിഷേധിച്ചതിനെ തുടർന്ന് പ്രകോപിതനായ […]
തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

ഐക്യ ജനാധിപത്യമുന്നണി ഇരിഞ്ഞാലക്കുട മുൻസിപ്പൽ തല തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
തിരുന്നാൾ നവംബർ 26 മുതൽ ഡിസംബർ 1

ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിലെ ക്രിസ്തുരാജൻ്റെ തിരുന്നാൾ നവംബർ 26 മുതൽ ഡിസംബർ 1 വരെ ആഘോഷിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു
അമ്മയെ കൊന്നത് മകൾ സന്ധ്യ

തൃശ്ശൂർ മുണ്ടൂരിൽ വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം അമ്മയെ കൊന്നത് മകൾ സന്ധ്യ.കൊലപാതകം നടത്തിയത് സ്വർണാഭരണത്തിനു വേണ്ടി. സന്ധ്യയുടെ കാമുകനും പേരാമംഗലം പോലീസിന്റെ പിടിയിൽ.
തൃശ്ശൂരിൽ തീയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു

രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരൻ സുനിലിനും ഡ്രൈവർ അജീഷിനും ആണ് വെട്ടേറ്റത് ഇന്നലെ രാത്രി 10 മണിയോടെ തൃശൂർ വെളപ്പായയിൽ സുനിലിന്റെ വീടിനു മുന്നിൽ വെച്ചാണ് സംഭവം സുനിലിന്റെ വീടിനു മുൻപിൽ വച്ച് കാറിൽ നിന്നിറങ്ങി ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുട്ടിൽ പതിയിരുന്ന 3അംഗ സംഘം വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടിയത് സുനിലിന്റെ കാലിനും ഡ്രൈവറുടെ കയ്യിനുമാണ് വെട്ടേറ്റത് പരിക്കേറ്റ ഇരുവരെയും ആദ്യം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും, പിന്നീട് തൃശ്ശൂർ ദയ ആശുപത്രിയിലേക്കും മാറ്റി ഇരുവരുടെയും പരിക്ക് ഗുരുതരമല്ല […]
തൃശൂർ ജില്ലാ റവന്യൂ കലോത്സവത്തിന് അരങ്ങുണർന്നു
കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ യു. ഡി. എഫ് മുന്നണിയിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു