IJKVOICE

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയായ കല്ലൂർ തൃക്കൂർ സ്വദേശിയായ പാറമേൽ വീട്ടിൽ പി.എ സുജിത്ത് (38) എന്നയാളെയാണ് ഈസ്റ്റ് പോലീസും അസിസ്റ്റൻറ് കമ്മീഷറുടെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേർന്ന് പാലക്കാട് നിന്നും പിടികൂടിയത്. 1.11.2025 മുതലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വകര്യ ബസ്സ് ജീവനക്കാരനായ പ്രതി യുവതിയെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി പലദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് […]

മയക്കുമരുന്ന് കടത്ത്

കൊറിയർ സർവീസ് വഴി മയക്കുമരുന്ന് കടത്ത്: 6 കിലോ 50 ഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ പ്രധാന പ്രതിയെ തൊടുപുഴയിൽ നിന്നും അറസ്റ്റ് ചെയ്തു

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആഴവും സൗന്ദര്യവും പകർന്ന ‘നാദ് മിലാപ്

ഇരിങ്ങാലക്കുട: നാദോപാസന, ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ മാധവ നാട്യ ഭൂമി (അമ്മന്നൂർ ഗുരുകുലം)യിൽ സംഘടിപ്പിച്ച ‘നാദ് മിലാപ്’ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ശിൽപശാലയും മെഹ്ഫിലും സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമായി. രാംപൂർ–സഹസ്‌വാൻ ഘരാനയിലെ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞൻ ഉസ്താദ് ഗുലാം നിയാസ് ഖാൻ പരിപാടിക്ക് നേതൃത്വം നൽകി. രാവിലെ നടന്ന ഹിന്ദുസ്ഥാനി വോക്കൽ ശിൽപശാലയിൽ സംഗീതവിദ്യാർത്ഥികൾക്കും അധ്യാപകർക്കും സംഗീതാസ്വാദകർക്കുമായി രാഗങ്ങൾ, ആലാപ്, ബന്ദിഷ്, അവതരണശൈലി തുടങ്ങിയ വിഷയങ്ങളിൽ പരിശീലനവും സംവാദവും നടന്നു. സംഗീതത്തിന്റെ ഭാവവും സൗന്ദര്യവും ആഴത്തിൽ മനസ്സിലാക്കാൻ ശിൽപശാല […]

വ്യാജ സ്വർണ്ണം കാണിച്ച് പണം തട്ടാൻ ആസൂത്രണം

നടത്തുന്നതിനിടെ ഹൈവേ റോബറി കേസുകളിലെ പ്രതികളടക്കമുള്ള ആറംഗ സംഘടിത കുറ്റവാളി സംഘം അറസ്റ്റിൽ* *പ്രതികൾ റിമാന്റിലേക്ക്* അന്തിക്കാട് : വ്യാജ സ്വർണ്ണം കൈവശംവെച്ച് പണം തട്ടാൻ ആസൂത്രണം നടത്തുന്നതിനിടെ ഹൈവേ റോബറി കേസുകളിലെ പ്രതികളടക്കമുള്ള ആറംഗ സംഘടിത കുറ്റവാളി സംഘത്തെ അന്തിക്കാട് പോലീസും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ഹൈവേ റോബറി കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളും വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള വാടാനപ്പള്ളി തളിക്കുളം സ്വദേശി പണിക്കവീട്ടിൽ […]

സുലോചന 71 വയസ്സ് നിര്യാതയായി

കൊരുമ്പിശ്ശേരി മരോട്ടി കുന്നത്ത് രാജു ഭാര്യ സുലോചന 71 വയസ്സ് (24/07/26 വെള്ളി) നിര്യാതയായി. സംസ്ക്കാര കർമ്മം 25/7/2026 ശനി രാവിലെ 9 മണിക്ക് മുക്തിസ്ഥാനിൽ. മക്കൾ : സുനിൽ,സുധി മരുമക്കൾ : തുളസി,ശാരി

ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

തൃശൂർ കൊടുങ്ങല്ലൂർ എടവിലങ്ങിൽ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു.എറിയാട് ഐ.എച്ച്.ആർ.ഡി കോളേജിന് സമീപം താമസിക്കുന്ന അഷ്ക്കറിൻ്റെ മകൻ അഷ്ഫാൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ എടവിലങ്ങ് ശിവ കൃഷ്ണപുരം ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ അഷ്ഫാൻ അപകടത്തിൽ പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഞാറ്റുവേല മഹോത്സവം

സാഹിത്യപ്രതിഭകൾക്ക് ആദരവൊരുക്കി വിഷൻ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവം സമാപന സമ്മേളനം.