IJKVOICE

യുവതി ബൈക്ക് അപകടത്തില്‍ മരിച്ചു

വിവാഹം കഴിക്കാനിരുന്ന യുവാവിനൊപ്പം ലുലു മാള്‍ സന്ദര്‍ശിക്കാനായി പോയ യുവതി ബൈക്ക് അപകടത്തില്‍ മരിച്ചു.ആലുവയിലാണ് സംഭവം. യുവാവിന് പരുക്കേറ്റു. ചാലക്കുടി പോട്ട ഞാറക്കല്‍ വീട്ടില്‍ സുദേവന്റെ മകള്‍ അനഘയാണ് (26) മരിച്ചത്. അപകടത്തില്‍ പോട്ട വടുതല വീട്ടില്‍ ജിഷ്ണുവിനെ പരുക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്ന ജിഷ്ണുവും അനഘയും രാവിലെ ലുലു മാള്‍ സന്ദര്‍ശിക്കാനായി ചാലക്കുടിയിലെ വീട്ടില്‍ നിന്നും പുറപ്പെട്ടതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ പുളിഞ്ചോട് കവലയില്‍ വച്ചായിരുന്നു അപകടം. മരണമടഞ്ഞ അനഘ ഇന്‍ഫോപാര്‍ക്ക് […]

ലോക് കല്യാൺ മേള സംഘടിപ്പിച്ചു

ചെറുകിട നഗര സംരംഭകരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി, പി.എം. സ്വനിധി പദ്ധതിയുടെ കീഴിലുള്ള ലോക് കല്യാൺ മേള ഇരിങ്ങാലക്കുട നഗരസഭയിൽ വിജയകരമായി സംഘടിപ്പിച്ചു

ലോനപ്പന്‍ (76) നിര്യാതനായി

കാട്ടൂര്‍ : തട്ടില്‍ കുരുവിള അന്തോണി മകന്‍ ലോനപ്പന്‍ (76) നിര്യാതനായി.സംസ്‌ക്കാരം ഞായറാഴ്ച്ച വൈകീട്ട് 5 മണിയ്ക്ക് കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ : പരേതയായ മേരി. മക്കള്‍ : വര്‍ഗ്ഗീസ്,ആന്റോ,ജെസ്സി.മരുമക്കള്‍ : ജിസ്‌ന,ലിന്‍സി,ടോയ് ഔസേപ്പ്

ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ചരിത്രം

വിമർശനാത്മക സമീപനം എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള കെ.കെ.ടി.എം. മലയാളവിഭാഗം ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഗവേഷണബിരുദം നേടിയ ഡോ. സിൻ്റൊ കോങ്കോത്ത് എ. (അസി.പ്രൊഫ. ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട). ഡോ. ദീപ ബി. എസ്. ആണ് ഗവേഷണ മാർഗ്ഗദർശി. തുമ്പൂർ കോങ്കോത്ത് ആൻ്റു – എൽസി ദമ്പതികളുടെ മകളും കൊറ്റനല്ലൂർ പുല്ലൂക്കര സിക്സൻ്റെ ഭാര്യയുമാണ്. മക്കൾ – സരിഗ, സനിമ

വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇരിങ്ങാലക്കുട* : വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് 19-വാർഡ് പൈങ്ങോട് ചമയം നഗർ മുത്തിരുത്തി പറമ്പിൽ ചന്ദ്രൻ മകൻ ജിനേന്ദ്രൻ ( 35 ) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.അമ്മ പരേതയായ പങ്കജം.ഭാര്യ അനേശ്വര.മകൻ ഇഷാൻ ( ആറുമാസം പ്രായം )ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം 2025 സെപ്റ്റംബർ 25- തീയ തീയ്യതിതി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ

ബോട്ടണി ഇൽ ഡോക്ടറേറ്റ് നേടി ശ്രുതി ഇ പി എം

ഇരിങ്ങാലക്കുട: വടക്കു പടിഞ്ഞാറൻ കേരള തീരപ്രദേശമായ തിക്കൊടിയിലെ കടൽ പായലുകളുടെ ഭൗതിക രാസജൈവ പ്രവർത്തന പഠനങ്ങൾ എന്ന വിഷയത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള എസ് എൻ കോളേജ് നാട്ടികയുടെ ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തിൽ നിന്നുമാണ് ആണ് ഗവേഷണ ബിരുദം നേടിയിരിക്കുന്നത്… റിട്ട അസിസ്റ്റന്റ് പ്രൊഫസർ ചിത്ര ജി ആണ് ഗവേഷണ ഗൈ ഡ് നിലവിൽ നാട്ടിക sn കോളേജിൽ ബോട്ടണി വിഭാഗത്തിൽ താത്കാലിക അധ്യാപികയായി ജോലി ചെയുന്നു. തളിക്കുളം എരണേ ഴത് പടിഞ്ഞാറ്റയിൽ മനോഹരന്റെയും ഗീതയുടെയും […]

നാദോപാസനയ്ക്ക് പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട : നാദോപാസന സംഗീത സഭയുടെ 2025–26 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സോണിയ ഗിരി, വൈസ് പ്രസിഡന്റുമാരായി എ. എസ്. സതീശൻ വാരിയർ, ജിഷ്ണു സനത്ത്, സെക്രട്ടറി പി. നന്ദകുമാർ, ജോയിന്റ് സെക്രട്ടറി വി. കെ. ഗിരീഷ് കുമാർ, ട്രഷറർ ജി. മുരളി പഴയാറ്റിൽ, പ്രോഗ്രാം കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ മേനോൻ ടി. എന്നിവരെയും തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ടി. ആർ. രാമൻ നമ്പ്യാർ, ശിവദാസ് പള്ളിപ്പാട്ട്, ജയശ്രീ ഹരിദാസ്, പി. കെ. ഉണ്ണിക്കൃഷ്ണൻ […]

തൃശ്ശൂരിൽ യുവതിയെ കുത്തി

കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാർട്ടിൻ ജോസഫ് തൃശ്ശൂരിൽ യുവതിയെ കുത്തി. മുളങ്കുന്നത്തുകാവ് സ്വദേശി 26 വയസ്സുള്ള ശാർമിളയെയാണ് ഇയാൾ കത്തി കൊണ്ട് പുറത്ത് കുത്തിയത്. ഗുരുതരമായി ശാർമിളയെ തൃശ്ശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അമല ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. അടാട്ടെ സ്വകാര്യ ഫ്ലാറ്റിൽ ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.ഇരുവരും ഫ്ലാറ്റിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു.അഭിപ്രായ വ്യത്യാസത്തെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് സൂചന.അക്രമത്തിന് ശേഷം മാർട്ടിൻ രക്ഷപ്പെട്ടു. കോഴിക്കോട് ഭാഗത്തേക്ക് […]