IJKVOICE

യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം

യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം ഇരിങ്ങാലക്കുടയിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് യൂത്ത് കോൺഗ്രസ്.
യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് ആചരിച്ചു. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ വച്ചു നടന്ന പരിപാടിയിൽ നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ യൂത്ത് കോൺഗ്രസ്‌ പതാക ഉയർത്തി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻ ജില്ലാ ജനറൽ സെക്രട്ടറി അസറുദീൻ കളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. മുൻ നിയോജകമണ്ഡലം പ്രസിഡന്റ് സുബീഷ് കാക്കനാടൻ, ടൗൺ മുൻ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലൻ, നിയോജകമണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആന്റണി, അഡ്വ. ഗോകുൽ കർമ്മ, അജയ് മേനോൻ, ഷാർവി എൻ ഓ, അനന്ത കൃഷ്ണൻ, ആൽബർട്ട് കാനംകുടം, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് ഫെസ്റ്റിൻ ഔസേഫ്, ജില്ലാ ഭാരവാഹി ഗിഫ്‌സൺ ബിജു മണ്ഡലം പ്രസിഡണ്ടുമാരായ ജോമോൻ മണാത്ത്, ശരത് ദാസ്, ഷാൽബിൻ പെരേര എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു