IJKVOICE

കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ

ജയപ്രകാശ് കെ എ ആണ് തൃശൂർ വിജിലൻസിന്റെ പിടിയിലായത് ചാവക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസർ ആയിരുന്നു ഇയാൾ നിലവിൽ എറണാകുളം ജില്ലാ ലേബർ ഓഫീസിലാണ് ജോലി ചെയ്യുന്നത് ഗുരുവായൂരിലെ റസ്റ്റോറന്റിൽ താലിക ജീവനക്കാരുടെ എണ്ണം കൂടുതൽ ആണെന്നും നടപടി എടുക്കാതിരിക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത് ആഗസ്റ്റ് 30 നാണ് റസ്റ്റോറന്റിൽ പരിശോധനയ്ക്കായി എത്തുന്നത് തുടർന്ന് സെപ്റ്റംബർ 16ന് റസ്റ്റോറന്റ് മാനേജറിൽ നിന്നും 5,000 രൂപ ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങിയിരുന്നു സെപ്റ്റംബർ 17 ന് […]

യുവതിയെ കുളത്തിൽ മരിച്ച നിലയിൽ

കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.തൃശൂർ വരവൂർ പിലാക്കാട് സ്വദേശി 24 വയസ്സുള്ള ഗ്രീഷ്മയെയാണ് വരവൂർ മഞ്ഞച്ചിറ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.യുവതിയെ ഞായറാഴ്ച മുതൽ കാണ്മാനില്ലായിരുന്നു. ഇതേ തുടർന്ന് ബന്ധുക്കൾ ചെറുതുരുത്തി പോലീസിൽ പരാതി നൽകിയിരുന്നു.പോലീസിൻറെ നേതൃത്വത്തിൽ യുവതിക്കായി തിരച്ചിൽ നടത്തുന്നതിനിടയിലാണ് തിങ്കളാഴ്ച വൈകിട്ട് വരവൂർ മഞ്ഞച്ചിറ കുളത്തിൽ യുവതിയുടെ ചെരിപ്പും ബാഗും കണ്ടത്.വടക്കാഞ്ചേരി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ കുളത്തിൽ നടത്തിയ പരിശോധനയിലാണ് രാത്രി എട്ടുമണിയോടെ മൃതദേഹം കണ്ടെത്തിയത്. പുറത്തെടുത്ത മൃതദേഹം തൃശൂർ ഗവൺമെൻറ് മെഡിക്കൽ […]

മാടായിക്കോണം ഗവ യു.പി. സ്കൂളിൽ കായികോപകരണ വിതരണം ഉദ്ഘാടനം

2025-2025പദ്ധതി വിഹിതം 50,000 രൂപ പ്രയോജനപ്പെടുത്തി മാടായിക്കോണം പി കെ ചാത്തൻ മാസ്റ്റർ സ്മാരക ഗവ യു പി സ്കൂളിന് വാങ്ങിയ കായികോപകരണങ്ങളുടെ വിതരണോദ്ഘാടനം 22/09/2025 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവ്വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു.മുൻ ഫുട്ബോൾ പ്ലെയർ സന്തോഷ് വിശിഷ്ടാതിഥിയായിരുന്നു. പ്രധാനധ്യാപിക ഷെൽബി ഇ ടി സ്വാഗതം ആശംസിച്ചു. പൂർവ്വ വിദ്യാർഥി സംഘടന സെക്രട്ടറി പി ബി സത്യൻ, പിടിഎ എക്സിക്യൂട്ടിവ് അംഗം […]

കെ എസ് ആർ ടി സി സംരക്ഷണ സദസ്സ് 25ന്

ഇരിങ്ങാലക്കുട : വെട്ടിക്കുറച്ച സർവ്വീസുകൾ പുന:സ്ഥാപിക്കുക, സർവ്വീസുകൾ നടത്തുന്നതിനാവശ്യമായ ജീവനക്കാരെ നിയമിക്കുക, കെ എസ് ആർ ടി സി ഇരിങ്ങാലക്കുട ഡെപ്പോവിനോട് അധികൃതർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി നാട്ടുകാരേയും, ജനപ്രതിനിധികളേയും, വിവിധ റെസിഡൻ്റ്സ് അസോസിയേഷൻ പ്രതിനിധികളേയും പങ്കെടുപ്പിച്ചു കൊണ്ട് “കെ എസ് ആർ ടി സി സംരക്ഷണ സദസ്സ്” സെപ്റ്റംബർ 25 (വ്യാഴാഴ്ച്ച) രാവിലെ 10 മണിക്ക് കണ്ഠേശ്വരത്തുള്ള കെ എസ് ആർ ടി സി ഡെപ്പോവിനു മുമ്പിൽ സംഘടിപ്പിക്കുമെന്ന് കെ എസ് ആർ […]

തൃശ്ശൂരില്‍ വിദ്യാർത്ഥി-മുതിർന്നവർ കൂട്ടായ്മയിലൂടെ വയോജനക്ഷേമ പദ്ധതി

തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂൾ, കോളേജ് വിദ്യാര്‍ത്ഥികളെയും മുതിര്‍ന്ന പൗരന്മാരെയും കോര്‍ത്തിണക്കികൊണ്ട് വയോജനക്ഷേമം ഉറപ്പാക്കാന്‍ഒരുങ്ങുന്നു. വിദ്യാര്‍ത്ഥികളിലെ സാമൂഹികപ്രതിബദ്ധതയിലൂടെ വയോജനക്ഷേമം ലക്ഷ്യം വെച്ചുകൊണ്ട് ജില്ലാ ഭരണകൂടം തൃശ്ശൂര്‍ മൈന്റെനന്‍സ് ട്രിബ്യൂണലിന്റെ ജില്ലയിലെ സ്‌കൂള്‍, കോളേജ് എന്‍.എസ്.എസ് യൂണിറ്റുകളുമായി സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘തിരികെ’. രാമവര്‍മപുരം ഗവ. ഓള്‍ഡ് ഏജ് ഹോമില്‍ തിരികെ പദ്ധതിയുടെ ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. സബ് കളക്ടര്‍ അഖില്‍ വി. മേനോൻ, ഓള്‍ഡ് എജ് ഹോം സൂപ്രഡന്റ് […]

എം എസ് കൃഷ്ണകുമാര്‍ (65) നിര്യാതനായി

ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡണ്ട് കാരുകുളങ്ങര സ്വദേശി മൂലയില്‍ വീട്ടില്‍ പരേതരായ കരുണാകരപ്പിള്ളയുടെയും തങ്കമണിഅമ്മയുടെയും മകന്‍ എം എസ് കൃഷ്ണകുമാര്‍ (65) നിര്യാതനായി.മുപ്പത് വര്‍ഷത്തോളം ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണ ബാങ്ക് ചെയര്‍മാനായിരുന്നു.കുറച്ച് കാലമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അവിവാഹിതനാണ്. മാധ്യമ പ്രവര്‍ത്തകനായ മൂലയില്‍ വിജയകുമാര്‍ സഹോദരനാണ്

അയൽവാസി സ്ത്രീയെ ആക്രമിച്ച പ്രതിക്ക് 5 വർഷം തടവും പിഴയും

അയൽവാസിയായ സ്ത്രീയെ വെട്ടുകത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിക്ക് ഇരിങ്ങാലക്കുട കോടതി അഞ്ചു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു