IJKVOICE

മികച്ച സംരംഭകനുള്ള പുരസ്കാരം

കോണത്ത്കുന്ന് സ്വദേശിക്ക്**

കോണത്ത്കുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഗസ്ത്യമഠം എന്ന സ്ഥാപനത്തിന്റെ ഉടമ പ്രേംരാജ് മികച്ച സംരംഭകനുള്ള പുരസ്കാരത്തിന് അർഹനായി.

മുൻനിര സംരംഭക കൂട്ടായ്മയായ വിജയിഭവ അലുമിനി കൊച്ചിയിൽ സംഘടിപ്പിച്ച വാർഷിക സംഗമത്തിൽ വച്ചാണ് പുരസ്കാരം സമ്മാനിച്ചത്. വി-ഗാർഡ് & വണ്ടർലാ സ്ഥാപകൻ ശ്രീ. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി യിൽ നിന്നാണ് പ്രേംരാജ് 2026 ലെ വി.ബി.എ. എക്സലൻസ് അവാർഡ് ഏറ്റുവാങ്ങിയത്.

അഗസ്ത്യമഠം നിർമ്മിക്കുന്ന “ചുക്കുകാപ്പി” എന്ന പ്രൊഡക്റ്റ് മലയാളിയുടെ മനസിലിടം നേടിയ ഉത്പന്നമായി മാറി കഴിഞ്ഞു. ഈ ഉത്പന്നമാണ് പ്രേംരാജിനെ അവാർഡിന് അർഹനാക്കിയത്.