IJKVOICE

യുവതി കുഴഞ്ഞുവീണ് മരിച്ചു

തളിക്കുളം ജി.വി.ജി.എസ്.എസ്.മൈതാനത്ത് പരിശീലന ഓട്ടത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെൻ്ററിന് കിഴക്ക് കുരുട്ടി പറമ്പിൽ സുരേഷിൻ്റെ മകൾ ആദിത്യ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ തളിക്കുളം ഗവ.സ്കൂൾ മൈതാനിയിലായിരുന്നു സംഭവം. പൊലീസിൽ ജോലി നേടുന്നതിനായുള്ള പരിശീലനത്തിലായിരുന്നു യുവതി. : അമ്മ കവിത സഹോദരി അപർണ

നെടുമ്പാലിൻ്റെ മീനാക്ഷിക്ക് ഗോൾഡ് വിജയം

മലേഷ്യയിൽ വെച്ച് നടന്ന 15 മത് ഏഷ്യൻ ബീച് തഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ 23 വയസ്സിന് താഴെയുള്ള വനിതകളുടെ 500kg, 520 kg , എന്നീ വിഭാഗങ്ങളിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ച് ഗോൾഡ് മെഡൽ നേടിയ നെടുമ്പാളിൻ്റെ അഭിമാനമായ പുത്തൻപുര വീട്ടിൽ അനിൽ നീതു ദമ്പതികളുടെ മകളായ മീനാക്ഷിക്ക് അഭിനന്ദനങ്ങൾ. പറപ്പൂക്കര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് മീനാക്ഷി

ചെമ്മണ്ടയിൽ 3 സിപിഎം കുടുംബങ്ങൾ കോൺഗ്രസിൽ ചേർന്നു

കാറളം ഗ്രാമ പഞ്ചായത്ത് ചെമ്മണ്ട നാലാം വാർഡിലെ മൂന്ന് സിപിഎം കുടുംബങ്ങൾ കോൺഗ്രസിൽ ചേർന്നു. ചെമ്മണ്ട തുമ്പരത്തി രാമകൃഷ്ണൻ,അംബിക രാമകൃഷ്ണൻ,ബിജു,സിമി ബിജു,മായ ബിജു,വിഷ്ണു ബിജു,ചക്കാലക്കൽ ഷീല ജോസഫ്,ജോമോൻ ജോസഫ്,റിനി ജോമോൻ,പാറക്കൽ സുരേഷ് ചാമി,ബിന്ദു സുരേഷ്, ആദിത് സുരേഷ് തുടങ്ങി ഇരുപതോളം പേരാണ് കോൺഗ്രസിൽ ചേർന്നത്.തൃശൂർ ജില്ല കോൺഗ്രസ് പ്രസിഡൻ്റായി അഡ്വ ജോസഫ് ടാജറ്റ് സ്ഥാനമേറ്റെടുത്തതിന് ശേഷം ജില്ലയിലെ മറ്റു പാർട്ടികളിൽ നിന്നും പ്രവർത്തകരെ കോൺഗ്രസ്സിൽ എത്തിക്കാനായി പ്രഖ്യാപിച്ച കൂടണയാം കോൺഗ്രസിലേക്ക് പദ്ധതിയുടെ ഭാഗമായാണ് ഇവർ സിപിഎം പ്രവർത്തനം […]

ഇരിങ്ങാലക്കുട റോഡ് നവീകരണത്തിന് 1.77 കോടി അനുമതി

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 1 കോടി 77 ലക്ഷം രൂപയുടെ ഭരണാനുമതിയായി : മന്ത്രി ഡോ ആർ ബിന്ദു സംസ്ഥാന സർക്കാർ പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 19 റോഡുകളുടെ നവീകരണ പ്രവർത്തികൾക്കായി 1 കോടി 77 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന മുഴുവൻ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റി പ്രദേശത്തെയും റോഡുകളാണ് നവീകരിക്കുന്നത്. കാട്ടൂര്‍ ഗ്രാമപ‍ഞ്ചായത്തിലെ പുള്ളിപ്പറമ്പന്‍ – പണിക്കർമൂല റോഡ് – […]

കര്‍ഷകര്‍ തമ്മില്‍ തര്‍ക്കം

എടതിരിഞ്ഞി പടിയൂര്‍ പഞ്ചായത്തിലെ കമ്മട്ടിത്തോട് അടച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഷകര്‍ തമ്മില്‍ തര്‍ക്കം.അടച്ച് കെട്ടിയ ചീപ്പിന്റെ ഒരു ഭാഗം പോലീസ് സാന്നിദ്ധ്യത്തില്‍ തുറന്നു

‍ 25 ന് മനുഷ്യചങ്ങലയും തീര്‍ക്കും

പുല്ലൂര്‍ പൊതുമ്പു ചിറയോരം ടൂറിസം പദ്ധതിയുടെ ഭാഗമായി ബോട്ടിങും യാഥാര്‍ത്ഥ്യമാകുന്നു,ലഹരിയ്‌ക്കെതിരെ ക്യാബൈയ്‌നായി ഒക്ടോബര്‍ 25 ന് മനുഷ്യചങ്ങലയും തീര്‍ക്കും

പ്രദീപ് കുമാർ (67) നിര്യാതനായി

ഇരിങ്ങാലക്കുട : കാരുകുളങ്ങര പാലം സ്റ്റോപ്പിനു സമീപം പ്രവർത്തിക്കുന്ന പി എൻ ജി ബ്രൈറ്റ് ലോണ്ട്രി സർവ്വീസസ് ഉടമ കിട്ടമേനോൻ റോഡ് “ഉദയം” വീട്ടിൽ പ്രദീപ് കുമാർ (67) നിര്യാതനായി.സംസ്കാരം ഇന്നു വൈകീട്ട് 4 മണിക്ക് മുക്തിസ്ഥാനിൽ.ഭാര്യ : ഗിരിജ.മക്കൾ : അർജ്ജുൻ, വിഷ്ണു.മരുമകൾ : അമൃത