IJKVOICE

ഒൻപതു വയസ്സുക്കാരനെ പാമ്പുകടിച്ചു

പടിയൂരിൽ ഒൻപതു വയസ്സുക്കാരനെ ഉറങ്ങി കിടക്കവേ പുതപ്പിനുള്ളിൽ പാമ്പുകടിച്ചു.വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കവേ പുതപ്പിനുള്ളിൽ കയറിയ പാമ്പു കടിച്ച് ഒൻപതുവയസ്സുകാരൻ ചികിത്സയിൽ. പടിയൂർ ജുമാ മസ്‌ജിദിനു പിറകിൽ താമസിക്കുന്ന വട്ടപ്പറമ്പിൽ ഷജീറിന്റെയും ഫെജീനയുടെയും മകൻ മുഹമ്മദ് നയീമിനാണ് കടിയേറ്റത്.ബുനാഴ്ച പുലർച്ചെയാണ് സംഭവം. മുറിയിൽ നിലത്ത് വിരിച്ചു കിടക്കയിൽ അനിയത്തിക്കൊപ്പമാണ് കുട്ടി കിടന്നിരുന്നത്. സഹോദരിക്ക് കടിയേറ്റിട്ടില്ല.ഛർദിയും തളർച്ചയും വന്നതിനെത്തുടർന്ന് കുട്ടിയെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പുകടിയേറ്റ വിവരം വീട്ടു കാർ അറിഞ്ഞത്.ആശുപത്രിക്കാരുടെ നിർദേശപ്രകാരം ഉടൻ കുട്ടി കിടന്നിരുന്ന കിടക്കയും പുതപ്പും […]

വൻ എം.ഡി.എം.എ ശേഖരവുമായി തൃശൂരിൽ യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട മാള സ്വദേശി നൌഫൽ നൌഷാദാണ് അറസ്റ്റിലായത്. തൃശൂർ സിറ്റി ഡാൻസാഫ് സംഘവും പീച്ചി പൊലീസും ചേർന്നാണ് മുടിക്കോട് നിന്നും പ്രതിയെ പിടികൂടിയത്. 315 ഗ്രാം എം.ഡി.എം.എ പ്രതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്ന് സ്വകാര്യ ബസിൽ തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച ലഹരി മരുന്നാണ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ നൌഫലിനെ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് പൊലീസ് സംഘം പിടികൂടിയത്.

തലക്കടിച്ച് കൊലശ്രമം; പ്രതി എയർപോർട്ടിൽ പിടിയിൽ

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.* കാട്ടൂർ : 2018 ഏപ്രിൽ 14 ന് പടിയൂരിൽവെച്ച് പടിയൂർ പത്തങ്ങാടി സ്വദേശി അണ്ടിക്കേട്ട് വീട്ടിൽ പ്രശോഭ് 31 വയസ് എന്നയാളെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പടിയൂർ സ്വദേശി അണ്ടിക്കേട്ടിൽ വീട്ടിൽ കർണ്ണൻ 34 വയസ് എന്നയാളെ 18-04-2018 തിയ്യതിയിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തിരുന്നതും പിന്നീട് […]

ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയ കേസിലെ പ്രതിയായ കാർ ഡ്രൈവർ പിടിയിൽ

കാട്ടൂർ : 10.10.2025 തിയ്യതി 08.00 മണിയോടെ കാട്ടൂർ – എടതിരിത്തി റോഡിലൂടെ കാട്ടൂർ തേക്കുംമൂല ഹിമുക്രു സ്വദേശി കാളിപറമ്പിൽ വീട്ടിൽ ശ്രീജിത്ത് 30 വയസ് എന്നയാൾ ഓടിച്ച് പോയിരുന്ന മോട്ടോർ സൈക്കിളിൾ പുറകിലൂടെ വന്ന കാർഇടിക്കുകയും തുടർന്ന് കാർ നിർത്താതെ പോവുകയുമായിരുന്നു. അപകടത്തിൽ ശ്രീജിത്തിന്റെ വലത് കാൽപാദത്തിലെ എല്ല് പൊട്ടിയും മറ്റും ഗുരുതര പരിക്ക് പറ്റിയിരുനു. ഈ സംഭവത്തിന് കാട്ടൂർ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ മനുഷ്യജീവന് അപകടം വരത്തക്ക വിധം അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിൽ മറ്റൊരാൾക്ക് […]

പ്രസാദ് ഇ.ഡി ശബരിമല മേൽശാന്തി

ശബരിമല മേൽശാന്തിയായി തൃശൂർ വാസപുരം ഏറന്നൂർ മനയിലെ പ്രസാദ് ഇ.ഡിയെ തെരഞ്ഞെടുത്തു . കൊടകര സ്വദേശിയാണ്. ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ആറേശ്വരം ശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ്

വർക്ക് ഷോപ്പിൽ നിന്നും ഫോൺ, പണം, എ.ടി.എം കാർഡ് മോഷ്ടിച്ച കേസിൽ ജാർഖണ്ഡ് സ്വദേശി പിടിയിൽ.

ഇരിങ്ങാലക്കുട: മാപ്രാണത്ത് കാർ വർക്ക് ഷോപ്പിൽ നിന്ന് മൊബൈൽ ഫോണും, എ.ടി.എം കാർഡും 7500 രൂപയും മോഷ്ടിച്ച കേസിൽ ജാർഖണ്ഡ് സ്വദേശിയായ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ്, റാഞ്ചി, ജാംഖുന സ്വദേശി നെൽസൻ കോർവ (35 വയസ്സ്) എന്നയാളെയാണ് പിടികൂടിയത്.. 13.10.2025-ന് ഉച്ചതിരിഞ്ഞ് 04.00 മണിക്കും 04.25 മണിക്കും ഇടയിലുള്ള സമയത്ത് ആറാട്ടുപുഴ ദേശം, മടപ്പാട് വീട്ടിൽ സലീഷ് (46 വയസ്സ്) എന്നയാളുടെ കാർ വർക്ക് ഷോപ്പിലാണ് മോഷണം നടന്നത്. വർക്ക് ഷോപ്പിൽ […]

കൂടൽമാണിക്യ ക്ഷേത്രവസ്തുക്കളുടെ സുരക്ഷ പരിശോധിക്കണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടു

ഇരിങ്ങാലക്കുട: കേരളത്തിലെ തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ എന്നീ ദേവസ്വം ബോർഡുകളോടൊപ്പം സംസ്ഥാന സർക്കാരിന്റെ ദേവസ്വം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂടൽമാണിക്യം ദേവസ്വത്തിന്റെ ഭരണത്തിൽ കീഴിലുള്ള ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കൂടൽമാണിക്യസ്വാമിയുടെ വകയായിട്ടുള്ള വിലപിടിപ്പുള്ള എല്ലാ സ്വത്തുക്കളും ദേവസ്വം ഭരണത്തിൽ സുരക്ഷിതമാണോ എന്ന് ഭക്തജനങ്ങൾക്ക് ആശങ്കയുണ്ടെന്ന് കേരള കോൺഗ്രസ്സ് നേതൃസംഗമം കുറ്റപ്പെടുത്തി. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന തിടമ്പിൽ ചാർത്തുന്ന സ്വർണ്ണ ഗോളകം, വിശിഷ്ടമായ തലേക്കെട്ടുകൾ, കോലങ്ങൾ, വെഞ്ചാമരപിടികൾ,ആലവട്ടപിടികൾ,കുടങ്ങൾ, മറ്റു സ്വർണ്ണ,വെള്ളി വഴിപാടുകൾ തുടങ്ങിയ വൈവിധ്യമാർന്ന വസ്തുവകകളുടേയും ശേഖരമാണ് […]

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെസർപ്പക്കാവിലെ ആയില്യം പൂജ നടന്നു

ഇരിഞ്ഞാലക്കുട ശ്രീകുടൽമാണിക്യം ക്ഷേത്രത്തിലെ സർപ്പക്കാവിൽ നഗരമണ്ണ ശ്രീ നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നിറഞ്ഞ ഭക്തജന സാന്നിദ്ധ്യത്തിൽ കന്നിമാസത്തിലെ ആയില്യം പൂജ നടന്നു. സർവ്വശ്രി കൂടപ്പുഴ ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി, കാവനാട് രാമൻ നമ്പൂതിരി, പെരികമന ഈശ്വരൻ നമ്പൂതിരി എന്നിവർ പരികർമ്മികളായിരുന്നു. ചടങ്ങുകൾക്ക് ദേവസ്വം മെംബർമാരായ ഡോ. മുരളി ഹരിതം , ബിന്ദു , ക്ഷേത്രം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി

പോലീസുകാരനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

ഭാര്യയും 10 വയസുള്ള മകളുമായി കാറിൽ പോവുകയായിരുന്ന പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ഭാര്യയെയും മകളെയും അപമാനിക്കുകയും ചെയ്ത കേസിൽ പ്രതികളായ ദീപു ഫ്രാൻസീസ് നെയും ലിസ്റ്റൺ നെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി* *ഒന്നാം പ്രതിയായ ദീപു കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ 54 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്യപ്പെട്ട കേസിൽ ബഹു. കോടതി 10 വർഷം ശിക്ഷിക്കപ്പെട്ടയാളാണ്. ഈ കേസ്സിൽ 5 വർഷം ജയിലിൽ കഴിഞ്ഞതിന് ശേഷം അപ്പീൽ ജാമ്യത്തിലിറങ്ങിയതാണ് ദീപു ഫ്രാൻസീസ്* *ലിസ്റ്റൺ വെള്ളിക്കുളങ്ങര പോലീസ് […]