കാറളം ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. ചടങ്ങിന് കൃഷി ഓഫീസർ ശ്രീമതി. അനഘ വി ഗോപാൽ സ്വാഗതം ആശംസിച്ചു. ബഹു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ കെ ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ബഹു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. സുധീഷ് ടി കെ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. പ്രിയ സുനിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇരിഞ്ഞാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. ഫാജിത റഹ്‌മാൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. അജയൻ തറയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വൃന്ദ, പ്രസീന, വാർഡ് മെമ്പർമാരായ ഷമീർ, സരിത, നീതു, അഞ്ചു, പ്രിയ അനിൽ, വിജിൽ, പ്രദീപ്, രാജൻ, പ്രീത, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചടങ്ങിന് കൃഷി അസിസ്റ്റന്റ് ശ്രീ. അക്ഷയ് കുമാർ നന്ദി ആശംസിച്ചു.
കൃഷിഭവനിൽ ജൂലൈ 03,04 തീയ്യതികളിലായി രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ ചന്ത ഉണ്ടായിരിക്കുന്നതാണ്.