IJKVOICE

പോലിസ് വാഹനം ഇടിച്ചുണ്ടായ അപകടം

ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ടെന്നും സാമ്പത്തിക സഹായം അനുവദിക്കുമെന്നും തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ആളൂരിൽ പൊലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് പീണിക്കപ്പറമ്പിൽ രാജുവിന്റെ മകൻ ജൂവിൻ രാജു മരിക്കാനിടയായ സംഭവത്തിൽ പോലീസ് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ശ്രീജിത്തിനെതിരെ പോലിസ് നരഹത്യക്ക് കേസെടുത്തിട്ടുണ്ടെന്ന് തോമസ് ഉണ്ണിയാടൻ എം എൽ എ. അറിയിച്ചു. ഡ്രൈവർക്കെതിരെ കർശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ എം എൽ എ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു. കേസന്വേഷണത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്നും കേസന്വേഷണം ശക്തമായി കൊണ്ടുപോകുമെന്നും ഉണ്ണിയാടൻ പറഞ്ഞു. ചികിത്സയിലിരിക്കെ മരിച്ച ജൂവിൻ രാജുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കുന്ന തയ്യിൽ അനന്തകൃഷ്ണന്റെ ചികിത്സയ്ക്കാവശ്യമായ അടിയന്തിര ധനസഹായം നൽകാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.നേരത്തെ അപകടമുണ്ടായ ദിവസം തന്നെ ആശുപത്രിയിലെത്തിയിരുന്ന തോമസ് ഉണ്ണിയാടൻ എം എൽ എ വീട്ടുകാർക്ക് എല്ലാവിധ പിന്തുണയും നൽകിയിരുന്നു