IJKVOICE

സീതമ്മ (കരുവന്നൂർ കോഓപ്പറേറ്റീവ് ബാങ്ക് റിട്ടയേർഡ് എംപ്ലോയീ) 84 വയസ്സ്, നിര്യാതയായി

പള്ളത്ത്‌ കൃഷ്ണൻകുട്ടി മേനോന്റെ (tax consultants) ഭാര്യ പൊറ്റയിൽ സീതമ്മ (കരുവന്നൂർ കോഓപ്പറേറ്റീവ് ബാങ്ക് റിട്ടയേർഡ് എംപ്ലോയീ) 84 വയസ്സ്, നിര്യാതയായി. മക്കൾ: ശശികല, ഷൈലജ, ശർമിള, ശാലിനി, ശ്യാം സുന്ദർ. സംസ്ക്കാരം ഇന്ന് 2മണിക്ക് ഇരിഞ്ഞാലക്കുട, മുക്തിസ്ഥാനിൽ

രാജീവ് ഗാന്ധി രക്സ്തസാക്ഷി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മുനിസിപ്പൽ ചെയർമാൻ എം പി ജാക്സൺ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി സോണിയ ഗിരി, ഡി സി സി ജനറൽ സെക്രട്ടറി ടി വി ചാർളി, നഗരസഭ വൈസ് ചെയർമാൻ ചിന്ത ധർമരാജൻ തുടങ്ങിയവർ നേതൃത്വം നൽകി

പി കെ പ്രഭാകരൻ അന്തരിച്ചു

ഇരിങ്ങാലക്കുട : ശ്രീ.വിശ്വനാഥപുരം ടെമ്പിൾ റോഡ് പൊയ്യാറ വീട്ടിൽ പി കെ പ്രഭാകരൻ അന്തരിച്ചു. ഭാര്യ : പരേതയായ പി. കെ. പ്രസന്ന ( റിട്ടയേഡ് അധ്യാപിക). മക്കൾ പി പി പിങ്കി (എച്ച് എസ് എസ് ടി ജി എം ബി എച്ച് എസ് എസ് വടക്കാഞ്ചേരി ) , പി പി പ്രിവ്യ (എച്ച് എസ് ടി എസ് ബി എച്ച് എസ് കുറുമ്പിലാവ് ) മരുമക്കൾ കെ പി ഉണ്ണിക്കൃ ഷ്ണൻ (അസി. […]

വാക്സിനേഷൻ ക്യാമ്പ്

IMA വനിതാ വിഭാഗമായ WIMA ഇരിഞ്ഞാലക്കുടയുടെയുംമെട്രോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ആറു തരം ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള HPV വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പേർ ക്യാമ്പിൽ എത്തി വാക്സിൻ സ്വീകരിച്ചു. മെട്രോ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. M.R രാജീവ്, WIMA ഇരിഞ്ഞാലക്കുട പ്രസിഡൻറ് ഡോ. ഉഷ കുമാരി ,മാനേജർ മുരളി ദത്തൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി

ഭാര്യവീട്ടിൽ ആക്രമണം

വിവാഹമോചനം ആവശ്യപ്പെട്ട വൈരാഗ്യത്താൽ ഭാര്യവീട്ടിൽ ആക്രമണം അഴിച്ചുവിട്ട് ഭർത്താവ് തൃശ്ശൂർ അന്തിക്കാട് പുത്തൻപീടികയിലാണ് സംഭവം വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കത്തിച്ചു വീടിന്റെ ജനൽ ചില്ലുകൾ തകർത്തു ജനലിനുള്ളിലൂടെ വടിയിട്ട് ഭാര്യയെയും മകനെയും കുത്താനും ശ്രമിച്ചു പുത്തൻപീടിക സ്വദേശി പൂജയുടെ വീട്ടിലാണ് ഭർത്താവ് തളിക്കുളം സ്വദേശി ഷക്കീർ ആക്രമണം നടത്തിയത് ഇന്നലെ രാത്രിയിലായിരുന്നു സംഭവം പ്രതിയെ പിടികൂടുന്നതിനായി അന്തിക്കാട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

ഷാന്റോ ( 39 ) അന്തരിച്ചു

ഇരിങ്ങാലക്കുട*: മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് മാപ്രാണത്തുകാരൻ വീട്ടിൽ അന്റോ മകൻ ഷാന്റോ ( 39 ) അന്തരിച്ചു. അമ്മ ഗ്രേസി. ഭാര്യ റോസ്മി. മക്കൾ ജെറെമിയ. ദാവീദ്. സംസ്കാരകർമ്മം – 2026 മെയ് 15 – തീയ്യതി വെള്ളിയാഴ്ച പുല്ലൂർ തുറവൻക്കാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ

ചന്ദ്രബോസ് (59) നിര്യാതനായി

പുല്ലൂർ ഊരകം കോക്കാട്ടിൽ ചാത്തുക്കുട്ടി മകൻ ചന്ദ്രബോസ് (59) നിര്യാതനായി . ഭാര്യ :വിമല മക്കൾ : ബിൽവിൻ,ബിൽവിന മരുമക്കൾ : ഐശ്വര്യ,ഷൈജു സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3:00 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ

വേനൽക്കാല അവധിദിന ക്യാമ്പ് സമാപിച്ചു

മുകുന്ദപുരം പബ്ലിക് സ്കൂളിൽ വേനൽക്കാല അവധിദിന ക്യാമ്പ് സമാപിച്ചു ഇരിങ്ങാലക്കുട : മുകുന്ദപുരം പബ്ലിക് സ്കൂളിൽ വേനൽക്കാല അവധിദിന ക്യാമ്പിന്റെ സമാപനം നിയുക്ത എം എൽ എ അഡ്വ.തോമസ് ഉണ്ണിയാടാൻ ഉദ്‌ഘാടനം ചെയ്തു. മണപ്പുറം ഫിനാൻസ് അസോസിയേഷൻ സി ഇ ഒ ജോർജ് ഡി. ദാസ് അധ്യക്ഷത നിർവ്വഹിച്ചു. അദ്ധ്യാപിക അഫീഫ, മുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ജിജി കൃഷ്ണ,വാർഡ് അംഗം രേണുക സജി, പി ടി എ പ്രസിഡന്റ്‌ വിനോദ് മേനോൻ, അദ്ധ്യാപിക രേഷ്മ തമ്പി […]

കള്ളന്റെ മാപ്പ്

തൃശ്ശൂർ അരിയന്നൂരിലെ ഡോക്ടറുടെ വീട്ടിൽനിന്ന് 10 പവൻ മോഷ്ടിച്ച സംഭവം കള്ളന്റെ മാപ്പപേക്ഷയുടെ പകർപ്പ് പുറത്ത് സ്വയബോധത്തിൽ ചെയ്തതല്ലെന്ന് കത്തിൽ കള്ളൻ എട്ടു പവൻ തിരികെ വെക്കുന്നു രണ്ടു പവൻ താൻ എടുത്തു വിറ്റു കേസ് പിൻവലിക്കണം മാപ്പ് തരണമെന്നും കത്ത്

രാജഗോപാൽ (79 വയസ്സ് ) നിര്യാതനായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ (79 വയസ്സ് ) നിര്യാതനായി. കൊച്ചിൻ സർവകലാശാല മുൻ ജോയിൻ്റ് രജിസ്ട്രാർ ആയിരുന്നു. മംഗളാദേവിയാണ് ഭാര്യ. ബിനോയ് ( ആസ്ട്രിയ ), ബിജോയ് ( ഡിവൈഎസ്പി , ഇൻ്റേണൽ സെക്യൂരിറ്റി വിഭാഗം, തൃശ്ശൂർ), ജിജോയ് ( അസോസിയേറ്റ് പ്രൊഫസർ, പൂന ഫിലിം ഇൻസ്റ്റിട്ട്യൂട്ട് ) എന്നിവർ മക്കളും മഞ്ജു (അധ്യാപിക, പറപ്പൂക്കര പിവിഎസ് എച്ച്എസ്എസ് ) , റിയ എന്നിവർ മരുമക്കളുമാണ്. […]