IJKVOICE

24 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി

24 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി എത്തിയ ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശിയായ ഹവിൽദാർ രതീഷ് ന് കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് വിപുലമായ സ്വീകരണം നൽകി.

ഓപ്പറേഷൻ കാപ്പ , വേട്ട തുടരുന്നു

കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ ജയിലിലാക്കി*… കാട്ടൂർ: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട കാട്ടൂർ വില്ലേജ് ഇല്ലിക്കാട് ദേശത്ത് കൂനമ്മാവ് വീട്ടിൽ വിഷ്ണു, (30 വയസ്സ്) എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. 6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ 01/3/26 തീയതി പുലർച്ചെ 01.00 മണിയോടെ കാട്ടൂർ പോലീസ് സ്റ്റേഷൻ […]

ലോറി ഇടിച്ച് ടോൾ ജീവനക്കാരന് ദാരുണാന്ത്യം

തൃശൂർ പാലിയേക്കര ടോൾ ബൂത്തിൽ പുറകിലേക്കെടുത്ത കണ്ടെയ്നർ ലോറി ഇടിച്ച് ടോൾ ജീവനക്കാരന് ദാരുണാന്ത്യം. പോട്ട താണിപ്പാറ സ്വദേശി മണികണ്ഠനാണ് മരിച്ചത്.58 വയസായിരുന്നു. വൈകിട്ട് ആറരയോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്കുള്ള നാലാമത്തെ ടോൾ ബൂത്തിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനിടെയാണ് അപകടം.ഫാസ്ടാഗിൽ പണമില്ലാതെ ബൂത്തിൽ കയറിയ ടോറസ് ലോറി പുറകിലേക്ക് മാറ്റിയിടുന്നതിനായി തൊട്ടുപിന്നിലുണ്ടായിരുന്ന കണ്ടെയ്നർ ലോറി പുറകിലേയ്ക്ക് എടുത്തപ്പോഴാണ് മണികണ്ഠനെ ഇടിച്ചത്. പിന്നിൽ നിന്ന് ലോറി വരുന്നത് അറിയാതെ ട്രാക്കിലെ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.ലോറിക്കടിയിൽപ്പെട്ട മണികണ്ഠൻ്റെ ദേഹത്തുകൂടി ചക്രങ്ങൾ […]

തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ എ എസിന് സ്ഥലം മാറ്റം

തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ എ എസിന് സ്ഥലം മാറ്റം.കാസർഗോഡ് കളക്ടർ ആയാണ് അർജ്ജുൻ പാണ്ഡ്യൻ സ്ഥലം മാറി പോകുന്നത്. തൃശ്ശൂരിലേയ്ക്ക് പകരം ടൂറിസം ഡയറക്ടർ സ്ഥാനം വഹിച്ചിരുന്ന ശിഖ സുരേന്ദ്രൻ ഐ എ എസ് ആണ് കളക്ടർ ആയി എത്തുന്നത്.

ഓപ്പറേഷൻ കാപ്പ , വേട്ട തുടരുന്നു

കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട മുറി രതീഷിനെ ജയിലിലാക്കി*… ആളൂർ : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ആളൂര്‍ വില്ലേജ്, മാനാട്ടുകുന്ന് ദേശത്ത്, പെരിപറമ്പില്‍ വീട്ടില്‍ മുറി രതീഷ് എന്ന വിളിക്കുന്ന രതീഷ് 43 വയസ്സ് എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ആളൂർ […]

പ്രതിഷേധ പ്രകടനം നടത്തി

സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ മദ്യ നയത്തിനെതിരെ ഇരിഞ്ഞാലക്കുട രൂപത കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതി പ്രതിഷേധ പ്രകടനം നടത്തി: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരെ കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ, ആളൂർ നവചൈതന്യ പരിസരത്ത് ഇരിങ്ങാലക്കുട രൂപത ഡയറക്ടർ ഫാദർ ജോഷി കല്ലേലി ഉദ്ഘാടനം ചെയ്തു. രൂപത കോർഡിനേറ്റർ ശ്രീ കെ എഫ് ബാബു മാഷ് അധ്യക്ഷതവഹിച്ചു. പാതിരാത്രി വരെ […]

അന്താരാഷ്ട്രമേള അഞ്ചാം ദിനത്തിലേക്ക്

എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്രമേള അഞ്ചാം ദിനത്തിലേക്ക് ; അഞ്ചാം ദിനത്തിൽ ” എബ്ബ് ” ഉം ” ആദിസ്നേഹത്തിൻ്റെ വിരുന്ന് മേശ” യും ഇരിങ്ങാലക്കുട : ചലച്ചിത്രഭാഷയുടെ ഉൾക്കാഴ്ചകൾ ആസ്വാദകർക്ക് പകർന്ന് കൊണ്ട് എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള അഞ്ചാം ദിനത്തിലേക്ക്. അഞ്ചാം ദിനമായ ബുധനാഴ്ച (ഫെബ്രുവരി 25 ) മാസ് മൂവീസിൽ രാവിലെ 10 ന് ജിയോ ബേബി സംവിധാനം ചെയ്ത ” എബ്ബ് “, ഐ ജി മിനി സംവിധാനം ചെയ്ത ” ആദിസ്നേഹത്തിൻ്റെ […]

ഫെബ്രുവരി 28 നകം റോഡ് പണി തീർന്നില്ലെങ്കിൽ കോടതിയിലേക്ക്.

കൊടുങ്ങല്ലൂർ തൃശൂർ സംസ്ഥാന പാത നിർമ്മാണം ഫെബ്രുവരി 28 നുള്ളിൽ പൂർത്തിയാക്കാതെ വന്നാൽ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പാസഞ്ചേഴ്‌സ് ഫോറം.

നഗരസഭയിൽ ധർണ നടത്തി

ഇരിങ്ങാലക്കുട നഗരസഭയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് ജലവിതരണ നടത്തണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ നഗരസഭയിൽ ധർണ നടത്തി