IJKVOICE

സെമിത്തേരി യാഥാർത്ഥ്യമായി

വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിൽ സെമിത്തേരി യാഥാർത്ഥ്യമായി.

വല്ലക്കുന്നിൽ വിശുദ്ധ അൽഫോൻസാ ദൈവാലയം കൂദാശ ചെയ്യപ്പെട്ടതിനുശേഷം വല്ലക്കുന്ന് ഇടവകക്കാരുടെ ചിരകാല സ്വപ്നമായിരുന്നു പള്ളിക്ക് ഒരു സെമിത്തേരി എന്നത്. കഴിഞ്ഞ 18 വർഷമായി ഒരു സെമിത്തേരിക്ക് വേണ്ടിയുള്ള ആത്മാർത്ഥമായിട്ടുള്ള പരിശ്രമങ്ങൾ നടന്നുവരികയായിരുന്നു. വല്ലക്കുന്ന് ഇടവകയിലെ മുൻ മുഴുവൻ വികാരിയച്ചൻ മാരുടെയും, കാലാകാലങ്ങളിലുള്ള കൈക്കാരൻ മാരുടെയും, വിവിധ സംഘടന ഭാരവാഹികളുടെയും, സെമിത്തേരി കമ്മിറ്റി അംഗങ്ങളുടെയും, ഇടവകയിലെ മുഴുവൻ വിശ്വാസികളുടെയും, ആത്മാർത്ഥമായ പരിശ്രമങ്ങൾക്കൊടുവിൽ ഇന്ന് വല്ലക്കുന്ന് സെന്റ് ഫോൺസ് ദേവാലയത്തിൽ സിമിത്തേരി യാഥാർത്ഥ്യമായിരിക്കുകയാണ്. സെമിത്തേരിയുടെ വെഞ്ചിരിപ്പ് കർമ്മം ഇരിഞ്ഞാലക്കുട രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണുകാടൻ പിതാവ്, ഇരിഞ്ഞാലക്കുട രൂപതയുടെ വികാരി ജനറൽ മാരുടെയും, നിരവധി വൈദികരുടെയും, സന്യസ്ഥരുടെയും, ജനപ്രതിനിധികളുടെയും, രാഷ്ട്രീയ നേതാക്കന്മാരുടെയും, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും, ഇടവകയിലെ മുഴുവൻ ഇടവകാംഗങ്ങളുടെയും സാന്നിധ്യത്തിൽ നിർവഹിച്ചു. വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ വികാരി. റവ. ഫാദർ. സിന്റോ ആലപ്പാട്ടിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സെമിത്തേരി കമ്മിറ്റിയുടെ സെക്രട്ടറിയും, കുടുംബസമ്മേളന കേന്ദ്ര സമിതിയുടെ പ്രസിഡണ്ടുമായ കെ ജെ ജോൺസൺ കോക്കാട്ട്, സ്വാഗതവും, കൺസ്ട്രക്ഷൻ കമ്മിറ്റിയുടെ കൺവീനറും, എ കെ സി സി യുടെ ചെയർമാനുമായ ബാബു പള്ളിപ്പാട്ട് നന്ദിയും രേഖപ്പെടുത്തി. സെമിത്തേരിയുടെ നിർമ്മാണത്തിന് വേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചവരെ പ്രസ്തുത ചടങ്ങിൽ വെച്ച് ഇരിഞ്ഞാലക്കുട രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് ആദരിച്ചു. സിമിത്തേരിയുടെ ആർക്കിടെക്റ്റ് മനോഷ് തോമസ് കൂളിയാടനെയും, കോൺട്രാക്ടർ ടോമി അമ്പൂക്കനെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. ഇരിഞ്ഞാലക്കുട രൂപതയുടെ പിതാവ് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ നാട മുറിച്ചു കൊണ്ട് വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു