കത്തീഡ്രല്‍ കുടുംബസമ്മേളന കേന്ദ്രസമിതി ഫുട്ബോള്‍ ടൂര്‍ണമെന്റ്; ലിസ്യു മേഖല ജേതാക്കളായി.
ഇരിങ്ങാലക്കുട; സെന്റ് തോമസ് കത്തീഡ്രല്‍ കുടുംബസമ്മേളന കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ലിസ്യു മേഖല ജേതാക്കളായി. എല്‍.എഫ്. മേഖല രണ്ടാം സ്ഥാനവും കത്തീഡ്രല്‍ മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. അസി. വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. ജസ്റ്റിന് കളര്‍പ്പാറ ങക, കൈക്കാരന്മാരായ പി.ടി. ജോര്‍ജ്ജ് പള്ളന്‍, സാബു ചെറിയാടന്‍, തോമസ് തൊകലത്ത്, എം.എം. ഷാജന് മാണിക്കത്തുപറമ്പില്‍, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, സെക്രട്ടറി ജൂലി ലിന്സന്, സ്പോര്‍ട്സ് കണ്‍വീനര്‍ ഡോ. സുനില്‍, ജോ. കണ്‍വീന്‍ സൈമണ്‍ കുറ്റിക്കാടന്‍ എന്നിവര്‍ നേതൃത്വം നല്കി