ഇരിങ്ങാലക്കുട : ഇന്ത്യൻ സിവിൽ സർവീസാണ് ലക്ഷ്യമെന്ന് കേരള അഡ്മി നിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ രണ്ടാമത്തെ സ്ട്രീമിൽ മൂന്നാം റാങ്ക് നേടിയ അഫീന ഗുലാം പറഞ്ഞു. കോഴിക്കോട് ബേപ്പൂരിൽ ഹാർബർ എൻജിനീയറിങ് ഡിപ്പാർട്മെന്റിൽ അസി. എൻജിനീയറായ അഫീന വി എച്ച്എസ്ഇ റിട്ട. അധ്യാപകൻ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ നടുവിലകത്ത് വീട്ടിൽ ഗുലാം മുഹമ്മദിന്റെയും തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് വി എച്ച്എസ്ഇ പ്രിൻസിപ്പൽ അനിതയുടെയും മകളാണ്. രണ്ടു തവണ സിവിൽ സർവീസ് മെയിൻ എഴുതിയെങ്കിലും ഇന്റർവ്യൂവിന് കിട്ടിയില്ല.എംടെക് പഠിക്കുന്ന സമയത്ത് മുന്നൊരുക്കമില്ലാതെ കെഎഎസ് പരീക്ഷ എഴുതിയിരുന്നു. കാലിക്കറ്റ് എൻഐടിയിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിടെക്കും തൃച്ചി എൻഐടിയിൽനിന്ന് എൻവയോൺമെൻ്റ് എൻജിനീയറിങ്ങിൽ എംടെക്കും നേടിയ അഫീന അഞ്ചു വർഷംമുമ്പാണ് ജോലിക്ക് കയറിയത്