IJKVOICE

പ്രസംഗത്തെക്കാൾ ശക്തി കലയ്ക്ക്

പ്രസംഗത്തെക്കാൾ ശക്തി കലയ്ക്ക്: അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ

ആനന്ദപുരം: വലിയ രാഷ്ട്രീയ പ്രസംഗങ്ങളേക്കാൾ സാധാരണ ജനങ്ങളുമായി സംവദിക്കാനുള്ള ശക്തി കലയ്ക്ക് ഉണ്ടെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ പറഞ്ഞു. ആയിരം വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ആശയങ്ങൾ ഒരു കലാസൃഷ്ടിക്ക് ജനങ്ങളുടെ മനസ്സിലേക്ക് എത്തിക്കാൻ കഴിയും. സംസ്കാരസാഹിതി മുരിയാട് മണ്ഡലം കമ്മിറ്റി ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ സംഘടിപ്പിച്ച നാട്ടുത്സവം 2026 എന്ന കലാസാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കാരസാഹിതി മുരിയാട് മണ്ഡലം പ്രസിഡൻറ് ശാലിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർമാൻ എം പി ജാക്സൺ മുഖ്യാതിഥിയായിരുന്നു. സംസ്കാരസാഹിതി നിയോജകമണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാം ആമുഖ പ്രസംഗം നടത്തി. ഓട്ടൻതുള്ളൽ കലാകാരനായ മുരിയാട് മുരളീധരൻ, സിനിമാ പ്രവർത്തകനായ പി വി ശങ്കർ, കളമെഴുത്ത് പാട്ടുകാരനായ ഗിരീഷ് മുരിയാട്, എഴുത്തുകാരിയായ പ്രീമി ജോൺസൺ, ബാഡ്മിന്റൺ ഗിന്നസ് റെക്കോർഡ് നേടിയ നിഹാൻ പ്രണവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പരിപാടിക്ക് മുന്നോടിയായി സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ സമ്മാനങ്ങൾ നേടിയ വി എ സുമേഷ്, ശ്രീവിദ്യ അരുൺ, സിൽജ ബിജു എന്നിവർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ കലാപ്രകടനങ്ങൾ അരങ്ങേറി.മണ്ഡലം പ്രസിഡന്റ്‌ സാജു പാറെക്കാടൻ, ബ്ലോക്ക്‌ ഭാരവാഹികളായ തോമസ് തത്തംപിള്ളി, ശ്രീജിത്ത്‌ പട്ടത്ത്‌, ഗംഗാദേവി, ലിജോ മഞ്ഞളി, എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. സംസ്കാരസാഹിതി ഭാരവാഹികളായ ഭരതൻ പൊന്തേംകണ്ടത്ത്, ജോസഫ് പള്ളിപ്പാട്ട്, കെ കെ വിശ്വനാഥൻ, പി വി പ്രതീഷ്, , ശാരി വീനസ്, ദിനേശൻ, യമുനാദേവി, വിബിൻ വെള്ളയത്ത്,എബിൻ ജോൺ, മണി വേഴക്കാടൻ, അഞ്ജു സുധീർ, നിത അർജ്ജുനൻ, ഫിജിൽ, ഗോപിനാഥൻ വാഴപ്പിള്ളി എന്നിവർ പ്രസംഗിച്ചു