IJKVOICE

വൻ കഞ്ചാവ് വേട്ട

ആളൂരിൽ വൻ കഞ്ചാവ് വേട്ട.വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതിയടക്കം മൂന്നുപേർ പിടിയിൽ

സ്കൂട്ടറിൽ മദ്യവിൽപ്പനക്കാരനെ പിടികൂടി

ഇരിങ്ങാലക്കുട : സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി. എടതിരിഞ്ഞി കാക്കാതിരുത്തിയിൽ കൈമാപറമ്പിൽ സന്തോഷി (55) നെയാണ് ഇരിങ്ങാലക്കുട റേഞ്ച്‌ എക്‌സൈസ് ഇൻസ്പെക്ടർ പി.ആർ. അനുകുമാറും സംഘവും പിടികൂടിയത്.സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തിയിരുന്ന ഇയാളെ 10 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം സഹിതമാണ് പിടികൂടിയത്. എ.ഇ.ഐ.മാരായ കെ.ഡി. മാത്യു, എ. സന്തോഷ്, ബിന്ദുരാജ്, ശോബിത്, സുധീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു

മയക്കുമരുന്ന് കേസിലെ പ്രധാനി പിടിയിൽ

പത്തനംതിട്ട കണ്ണങ്കര സ്വദേശി പാലമൂട്ടിൽ മേലേതിൽ വീട്ടിൽ ഷാഹുൽഹമീദി(29)നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

എക്‌സൈസ് 16 കുപ്പി വിദേശമദ്യം പിടികൂടി; പ്രതി റിമാന്റില്‍.

ഇരിഞ്ഞാലക്കുട റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ അനുകുമാര്‍. പി.ആര്‍ ഉം പാര്‍ട്ടിയും കൂടി താഴെക്കാട് കണ്ണിക്കര ദേശത്ത് അനധികൃത വില്‍പനക്കായി സൂക്ഷിച്ചിരുന്ന 16 കുപ്പികളിലായുള്ള 8ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടികൂടിയത്.കണ്ണിക്കര സ്വദേശി ചാതേലി വീട്ടില്‍ വര്‍ക്കി മകന്‍ ആന്റിസന്‍ ( 55വയസ്സ് ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.