IJKVOICE

പ്രതിഷേധ ധർണ്ണ

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അപമാനിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണ്ണ ഇരിങ്ങാലക്കുടയിൽ ഡെപ്യൂട്ടി ചെയർമാൻ തോമസ്സ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു

ബിജെപി മാർച്ച്

കാറളം പഞ്ചായത്ത് ദുർഭരണത്തിനെതിരെ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിച്ചു

വയോധിക സമരം നടത്തി

കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം ചികിത്സയ്ക്ക് പോലും ലഭിക്കാത്തതിനെ തുടർന്ന് വയോധിക ബാങ്കിൽ കുത്തിയിരിപ്പ് സമരം നടത്തി

യു. ഡി. എഫ്-എല്‍. ഡി. എഫ് അംഗങ്ങള്‍ തമ്മില്‍ വാഗ്വാദം

ഠാണാ-ചന്തക്കുന്ന് റോഡ് വികസനം മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ യു. ഡി. എഫ്-എല്‍. ഡി. എഫ് അംഗങ്ങള്‍ തമ്മില്‍ വാഗ്വാദം, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ ആര്‍. ബിന്ദുവിന്റേത് സത്യാവസ്ഥ മറച്ചു വച്ച് വീഴ്ച മറ്റാരുടെയെങ്കിലും തലയില്‍ കെട്ടിവക്കാനുള്ള ശ്രമമെന്ന് യു. ഡി. എഫ്, നഗരസഭ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചത് നഗരസഭയെന്ന് എല്‍. ഡി. എഫ്

പ്രതിഷേധ ധർണ്ണ നടത്തി

ഠാണ ചന്തകുന്ന് വികസനം മെല്ലേ പോക്ക് നയത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ധർണ്ണ നടത്തി

റോഡുകളുടെ നിർമ്മാണവും ഒരാഴ്ചക്കകം ആരംഭിക്കും

ഠാണ – ചന്തക്കുന്ന് വികസനത്തിന് വേണ്ടിയുള്ള യൂട്ടിലിറ്റി ഷിഫ്റ്റിംഗും അനുബന്ധ റോഡുകളുടെ നിർമ്മാണവും ഒരാഴ്ചക്കകം ആരംഭിക്കും. പിന്നാലെ തന്നെ നിർമ്മാണ പ്രവൃത്തിയും ആരംഭിക്കുമെന്ന് മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി. നഗരസഭയുടെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കി തരാൻ ഉള്ള കാലതാമസമാണ് നിർമ്മാണം വൈകിപ്പിച്ചതെന്നും മന്ത്രി വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി

മരണ തിരുനാളും, നേർച്ച ഊട്ടും ജൂലൈ 28

വല്ലക്കുന്ന് സെൻ്റ്.അൽഫോൺസാ ദൈവാലയത്തിൽ വിശുദ്ധയുടെ മരണ തിരുനാളും, നേർച്ച ഊട്ടും 2025 ജൂലൈ 28 തിങ്കളാഴ്ച‌ ആച രിക്കുന്നു. തിങ്കളാഴ്‌ച രാവിലെ 7.30 മുതൽ 3 മണിവരെയാണ് നേർച്ച ഊട്ട്