തൃശ്ശൂര്‍ മുല്ലശേരിയിൽ ഭാരത് അരി വിൽപ്പന പോലീസ് തടഞ്ഞു.
ഹരിയാനയിൽ വച്ച് നടക്കുന്ന നാഷണൽ പാര ആംബ്യൂട്ടി ഫുട്ബാള്‍ ചാംപ്യൻഷിപ്പിൽ കേരള ടീമംഗമായ അക്ഷയ് ബി(8A) സെന്റ ആന്റണീസ് ഹൈസ്ക്കൂൾ മൂർക്കനാട് അഭിനന്ദനങ്ങള്‍.നാളെ 19 ഫെബ്രുവരി ഹരിയാനയിലേക്ക് പോകും . 23 മുതല്‍ 25 വരെയാണ് മത്സരം. മൂർക്കനാട് താമസിക്കുന്ന തോട്ടത്തില്‍ ബാലന്‍, ജലജ ദമ്പതികളുടെ മകന്‍ ആണ്
ആറ്റപ്പിള്ളി പാലത്തിന് സമീപം കുറുമാലി പുഴയിൽ വീണ് ഇരിങ്ങാലക്കുട ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനി മരിച്ചു..
കെ പി എം എസ് ഇരിങ്ങാലക്കുട യൂണിയന് വാര്‍ഷിക സമ്മേളനം ടൗണ്‍ ഹാളില്‍ നടന്നു.സംസ്ഥാന ട്രഷറര്‍ സി എ ശിവന് ഉദ്ഘാടനം നിര്‍വഹിച്ചു.
വധശ്രമ കേസിലെ പ്രതിയെ കുമളിയിൽ നിന്നും കാട്ടൂർ പോലീസ് സാഹസികമായി പിടികൂടി.
സോപാന സംഗീതം ആലപിച്ചു യൂണിവേഴ്സൽ വേൾഡ് റെക്കോർഡ്

നേട്ടം കൈവരിച്ച സലീഷ് നനദുർഗ്ഗയെ എൽഐസി ഇരിഞ്ഞാലക്കുട ബ്രാഞ്ചിലെ കെ വേണുസ് യൂണിറ്റ് ആദരിച്ചു.
കൊടുങ്ങല്ലൂരിൽ മധ്യവയസ്ക്കനെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
കടുപ്പശ്ശേരി സെൻ്ററിൽ വാട്ടർ ടാങ്ക് നിർമ്മാണ ഉദ്ഘാടനം നടന്നു. എം പി ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുടയിൽ നിന്നും വിനോദയാത്രയ്ക്ക് പോയ സ്ത്രീ ട്രെയിനിൽ വച്ച് കുഴഞ്ഞ് വീണ് മരണപ്പെട്ടു. ഇരിങ്ങാലക്കുട പേഷ്ക്കാർ റോഡിൽ താമസിക്കുന്ന വടക്കൂട്ട് മാരാത്ത് വീട്ടിൽ വിജയൻ്റെ ഭാര്യ ഗീത (55) ആണ് മരിച്ചത്. ഇരിങ്ങാലക്കുട നഗരസഭ വാർഡ് 26 ൽ നിന്നാണ് വാർഡ് കൗൺസിലർ സന്തോഷ് ബോബൻ്റെ നേതൃത്വത്തിൽ 55 അംഗ സംഘം കഴിഞ്ഞ ദിവസം കന്യാകുമാരിയിലേയ്ക്ക് യാത്ര തിരിച്ചത്. ഇന്ന് പുലർച്ചേ കൊല്ലത്ത് എത്തിയപ്പോഴാണ് ഹൃദയാഘാതം സംഭവിച്ച് ഗീത അബോധാവസ്ഥയിലായത്. ഉടൻ കൊല്ലം സ്റ്റോപ്പിൽ ട്രെയിൻ നിർത്തി ചികിത്സ തേടുകയായിരുന്നു. 15 മിനിറ്റോളം ഇതേ തുടർന്ന് ട്രെയിൻ ഇവിടെ പിടിച്ചിട്ടു. പിന്നീട് കൊല്ലം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും മരണം സംഭവിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ക്ഷേത്ര ദർശനത്തിന് പോയ ഗീതയുടെ സ്വർണ്ണമാല ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചിരുന്നു. ഇവർ പിന്നീട് പോലിസ് പിടിയിലായിരുന്നു. മക്കൾ : ജയൻ, അജയൻ.
ഇരിങ്ങാലക്കുട:-

മാപ്രാണം: സംയുക്ത കർഷക സമിതി പൊറത്തിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹി സമരത്തിൽ കർഷക സംഘടനകൾക്ക് നൽകിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം ഘട്ട ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാപ്രാണം സെന്ററിൽ പ്രകടനവും പൊതുയോഗവും നടത്തി. കേരള കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം പൊറത്തിശ്ശേരി മേഖലാ പ്രസിഡന്റ് എം.നിഷാദ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ.ജെ.ജോൺസൺ സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി വി.എസ്. പ്രതാപൻ നന്ദിയും […]