IJKVOICE

പാലിയേക്കര ടോൾ പിരിവ് നിർത്താൻ ഉത്തരവ്

പാലിയേക്കര ടോൾ പിരിവ് നിർത്താൻ ഹൈക്കോടതി ഉത്തരവ്. നാലാഴ്ചത്തേക്ക് ടോൾ പിരിവ് നിർത്താനാണ് നിർദ്ദേശം. റോഡിലെ ഗതാഗത കുരുക്കിന് ഉടൻ പരിഹാരം കാണണമെന്ന് കോടതി.

ബസ്സുകൾക്കു തീ പിടിച്ചു

മാള പുത്തൻചിറയിൽ പെട്രോൾപമ്പിൽ നിറുത്തിയിട്ടിരുന്ന ബസ്സുകൾക്കു തീ പിടിച്ചു. ഒരു ബസ് പൂർണ്ണമായും കത്തിനശിച്ചു

കെഎസ്ആര്‍ടിസിയുടെ ഡ്രൈവിങ്ങ് സ്‌കൂള്‍

പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ്ങ് സെന്ററില്‍ കൂടുതല്‍ സാമ്പത്തിക വരുമാനം ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസിയുടെ ഡ്രൈവിങ്ങ് സ്‌കൂള്‍ വരുന്നു

ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു

ഇരിങ്ങാലക്കുടയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. എടക്കുളം സ്വദേശി വില്ലമംഗല്ലത്ത് ബാബുവിൻ്റെയും സിന്ധുവിൻ്റെയും മകൻ രാഹുൽ (23) ആണ് അപകടത്തിൽ മരണപ്പെട്ടത്.ചൊവ്വാഴ്ച്ച രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. മൂന്ന്പിടിക ഇരിങ്ങാലക്കുട റൂട്ടിൽ കെ എസ് ഇ ലിമിറ്റഡ് കമ്പനിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. രാഹുൽ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ തെന്നി നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിയുകയായിരുന്നുവെന്ന് നാട്ടുക്കാർ പറഞ്ഞു. അപകടത്തിൽ ഗുരുതര പരിക്കേറ്റ രാഹുലിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കില്ലും ജീവൻ രക്ഷിക്കാൻ ആയില്ല

അമ്മിണി ( 84) മരണപ്പെട്ടു

എടതിരിഞ്ഞി: വലുപറമ്പിൽ വേലായുധൻ ഭാര്യ അമ്മിണി ( 84) മരണപ്പെട്ടു. സഹോദരങ്ങൾ: ശ്രീമതി, ദ്രൗപതി, രാമൻ (Late), പത്മനാഭൻ (Late). മക്കൾ: ചന്ദ്രബോസ്, ഷിനോദ്, വിനോദ്, മനോജ്. മരുമക്കൾ: ബിന്ദു, മിനി,സജിനി, പ്രജിത സംസ്കാരം 6/08/25 ന് 10 മണി SNBS ക്രിമിറ്റോറിയം

ഭാര്യയെ ആക്രമിച്ച കേസിൽ ഭർത്താവ് റിമാന്റിൽ

ആളൂർ : 17-06-2025 പുലർച്ചെ 05.50 മണിയോടെ കോടതിയുടെഗാർഹിക പീഡനം നിരോധിച്ച് തൊണ്ടുള്ള ഉത്തരവ് ലംഘിച്ച് പ്രതിയുടെ ഭാര്യയായ പരാതിക്കാരിയുടെ ആളൂരുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ഭർത്താവായ ആളൂർ സ്വദേശി തിരുന്നൽവേലിക്കാരൻ വീട്ടിൽ തങ്കമുത്തു 35 വയസ്സ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. ആളൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജോർജ്ജ്.കെ.പി, ജി.എ.എസ്.ഐ ബിന്ദു, ജി.എസ്.സി.പി.ഒ മാരായ സമീഷ്, അരുൺ എന്നിവർ ചേർന്നാണ് […]

കാട്ട്ളാസ് ജ്വല്ലറി ഉടമ ജോസ് കാട്ട്ള നിര്യാതനായി

ഇരിങ്ങാലക്കുട – അസാദ് റോഡ് ബ്രഹ്മക്കുളത്ത് പൗലോസ് ജോസ് 76 വയസ്സ് (ഠാണ കാട്ട് ളാസ് ജ്വല്ലറി ഉടമ ) നിര്യാതനായി. സംസ്കാരകർമ്മം ആഗസ്റ്റ് ഒന്നിന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കത്തിഡ്രൽ പള്ളിയിൽ വെച്ച്.ഭാര്യ – ബേബി ജോസ് (മുൻ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ,തൃശൂർ പറവട്ടാനി ചിറയത്ത് കുടുംബാംഗം )മക്കൾ1 -ലിഷോൺ ജോസ് (വ്യാപാരി വ്യവസായി യൂത്ത് വിംഗ് പ്രസിഡന്റ്, ബി.ജെ.പി. ടൗൺ കമ്മറ്റി പ്രസിഡന്റ് )2 – റോസ്മി പോളി ( സൗത്ത് ആഫ്രിക്ക)3-റോഷൻ […]

സ്ത്രീ പീഡന മരണം

മാള : മാള പോലീസ് സ്റ്റേഷനിലെ 2016 ലെ സ്ത്രീ പീഡന മരണകേസിൽ മുങ്ങി നടന്നിരുന്ന ജാമ്യമില്ലാ വാറണ്ടുള്ള മാള പുത്തൻചിറ വില്ലേജിൽ വെള്ളൂർ ദേശത്ത് കൈമപ്പറമ്പിൽ വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന സജു 42 വയസ്, എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് പുത്തൻചിറയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ എ എസ് ഐ […]

സായാഹ്ന ധര്‍ണ്ണ നടത്തി

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി