തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ബസിൻ്റെ ചക്രങ്ങൾ കയറി സ്കൂട്ടർ യാത്രികയായ സ്ത്രിയ്ക്ക് ദാരുണാന്ത്യം. കോൺക്രിറ്റ് റോഡ് നിർമ്മാണം പുരോഗമിക്കുന്ന നടവരമ്പ് ചിറവളവിലാണ് ചൊവ്വാഴ്ച്ച രാവിലെ അപകടം നടന്നത്. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാമചന്ദ്രൻ്റെ ഭാര്യ വസന്ത (67) ആണ് മരണപ്പെട്ടത്.ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും പോവുകയായിരുന്ന രാമചന്ദ്രനും ഭാര്യയും സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് വീഴുകയായിരുന്നു എന്നാണ് പ്രഥമിക നിഗമനം. കൊടുങ്ങല്ലൂർ ഭാഗത്ത് നിന്നും വരുകയായിരുന്ന ലൗലൈറ്റ് ബസിനടിയിലേയ്ക്ക് വീണ വസന്തയുടെ തലയിലൂടെ ബസിൻ്റെ പിൻചക്രങ്ങൾ കയറി ഇറങ്ങി. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു. ഇരിങ്ങാലക്കുട പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ.