IJKVOICE

പാറമടയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പുത്തൂർ പൊന്നൂക്കര പാറമടയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നൂക്കര നേതാജി റോഡ് സ്വദേശി പുളിപ്പറമ്പിൽ രോഹിത്ത് (23) ആണ് മരിച്ചത്. രണ്ട് ദിവസമായിട്ട് യുവാവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.