ജോബ് വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 790000/- (ഏഴു ലക്ഷത്തി തൊണ്ണൂറായിരം) രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി റിമാന്റിൽ*
*തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.*
ആളൂർ : 21-08-2025 തിയ്യതി മുതൽ 30-08-2025 തിയ്യതി വരെയുള്ള കാലയളിവിൽ താഴേക്കാട് പറമ്പി റോഡ് സ്വദേശി പത്താംമഠം വീട്ടിൽ ഷബിൻ 28 വയസ് എന്നയാളിൽ നിന്നും സുഹൃത്തുക്കളായ നിഖിൽ, അക്ഷയ്, പ്രസീദ് എന്നിവരിൽ നിന്നുമാണ് കുവൈറ്റിലേക്കുള്ള ജോബ് വിസ ശരിക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പല തവണകളായി ആണ് 790000/- (ഏഴു ലക്ഷത്തി തൊണ്ണൂറായിരം) രൂപ അയച്ച് വാങ്ങിയത്. തുടർന്ന് ജോബ് വിസ ശരിയാക്കിക്കൊടുക്കകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാത്ത സംഭവത്തിന് ഷബിൻ പരാതി നൽകിയിത് പ്രകാരമാണ് കേസെടുത്തത്.
ഈ കേസിലെ പ്രതിയായ ചാലക്കുടി കോടശ്ശേരി നായരങ്ങാടി സ്വദേശി തെക്കിനിയത്ത് വീട്ടിൽ ബിബിൻ 28 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
ബിബിൻ കൊരട്ടി, ചാലക്കുടി, കണ്ണമാലി പോലീസ് സ്റ്റേഷൻ പരിധികളിലായി നാല് തട്ടിപ്പ് കേസുകളിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ആളൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജിമോൻ.ബി, എസ് ഐ ബെന്നി കെ ടി, ജി എസ് സി പി ഓ സുനന്ദ് പി സി, സി പി ഒ തുളസി കൃഷ്ണദാസ് എ ബി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്