IJKVOICE

സഹോദരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചപ്രതി റിമാന്റിലേക്ക്

കാട്ടൂർ : 03-12-2025 തിയ്യതി രാത്രി 09.30 മണിയോടെ വെള്ളാനിലുള്ള വീട്ടിൽ വെച്ച് കാറളം വെള്ളാനി സ്വദേശി വെളിയത്ത് വീട്ടിൽ സനൽ 29 വയസ്സ് എന്നയാളെ യാതൊരു പ്രകോപനവും കൂടാതെ കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിനാണ് സഹോദരനായ കാറളം വെള്ളാനി സ്വദേശി വെളിയത്ത് വീട്ടിൽ സനൂപ് 25 വയസ്സ് എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.

സനൂപ് കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് അടിപിടിക്കേസുകളിലും മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസ്സിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസ്സിലും അടക്കം നാല് ക്രിമിനൽക്കേസിലെ പ്രതിയാണ്.

കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബൈജു കെ സി, എസ് ഐ മാരായ സബീഷ്, ബാബു ജോർജ്ജ് പി, എ എസ് ഐ മിനി, എസ് സി പി ഒ സിജു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്