IJKVOICE

ഓപ്പറേഷൻ കാപ്പ…, വേട്ട തുടരുന്നു

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ടയും കൊലപാതകം ഉൾപ്പടെ നിരവധി കേസിലെ പ്രതിയായ സ്റ്റേഷൻ റൗഡി അഖിനേഷിനെ ജയിലിലാക്കി..*.

*2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 77 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 229 ഗുണ്ടകളെ കാപ്പ ചുമത്തി, 152 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു.*

കാട്ടൂർ : സ്റ്റേഷൻ റൗഡിയും കൊലപാതകം ഉൾപ്പടെ നിരവധി കേസിലെ പ്രതിയുമായ പൂമംഗലം , എടക്കുളം ദേശത്ത്, ഈശ്വരമംഗലത്ത് വീട്ടിൽ, അഖിനേഷ് 27 വയസ്സ് എന്നയാളെ കാപ്പ ചുമത്തി ആറ് മാസത്തേക്ക് ജയിലിലാക്കി….

തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാർ IPS നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

അഖിനേഷ് കാട്ടൂർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കൊലപാതക കേസിലും രണ്ട് വധശ്രമക്കേസിലും ഒരു ഗഞ്ചാവ് കേസിലും അടിപിടി കേസിലും അടക്കം 6 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു കെ സി, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഫെബിന്‍, രമ്യ എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു