IJKVOICE

വിദേശ നിക്ഷേപ പരിധി വർധനവിനെതിരെ പ്രതിഷേധം

ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപ പരിധി 100% ആക്കിയതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. ഇരിങ്ങാലക്കുട lic ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ lic എംപ്ലോയീസ് യൂണിയൻ ഇരിങ്ങാലക്കുട ബ്രാഞ്ച് പ്രസിഡൻറ് സഖാവ് ജോബ് ജോസഫ് അധ്യക്ഷത വഹിച്ചു.രാജ്യത്തിൻ്റെ ആഭ്യന്തര സമ്പാദ്യത്തിൽ വിദേശ ശക്തികൾ ആധിപത്യം സ്ഥാപിക്കുന്നതിനും രാജ്യത്തിൻ്റെ പുറത്തേക്ക് കടത്തുന്നതിനും ഇടവരുത്തുന്ന നടപടിയാണ് ഇത് എന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് lic എംപ്ലോയീസ് യൂണിയൻ തൃശ്ശൂർ ഡിവിഷൻ പ്രസിഡൻറ് വിനി K R പറഞ്ഞു.Lic ഏജൻ്റുമാർ, ബാങ്ക് ജീവനക്കാർ,lic ഓഫീസർമാർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ lic agents organisation പ്രതിനിധി സുബീഷ് കുമാർ, lic agents federation പ്രതിനിധി കൊച്ചുത്രേസ്യ, BEFI യുടെ പ്രതിനിധി ശ്രീകുമാർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.Lic എംപ്ലോയീസ് യൂണിയൻ ഇരിങ്ങാലക്കുട യൂണിറ്റിൻ്റെ സെക്രട്ടറി സൂര്യപ്രഭ സ്വാഗതവും class 1 ഓഫീസേഴ്സ് അസോസിയേഷൻ്റെ സെക്രട്ടറി ഗീത ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.