ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗല പ്രശ്നത്തിൽ പ്രതിപാദിച്ച പരിഹാര ക്രിയകളുടെ ഭാഗമായുള്ള വൈദികർ, ക്ഷേത്രേശർ, തന്ത്രിമാർ, മേൽശാന്തിമാർ, കമ്മിറ്റിയംഗങൾ, ക്ഷേത്രം ജീവനക്കാർ, ഭക്ത ജനങ്ങൾ എന്നിവർ ചേർന്നുള്ള *വിളിച്ചു ചൊല്ലി പ്രായശ്ചിത്തം* 2026 ജനുവരി 2ാം തിയതി,വെള്ളിയാഴ്ച ഉച്ചപൂജയ്ക്കു ശേഷം നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറേമന അനി പ്രകാശ് നമ്പൂതിരിപാട് നേതൃത്വം നൽകി. കൈമുക്ക് വൈദികൻ നാരായണൻ നമ്പൂതിരിപ്പാട്, പന്തൽ വൈദികൻ ശങ്കരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി ഹരി നമ്പൂതിരി, പുത്തിലത്ത് നീലകണ്ഠൻ നമ്പൂതിരി, മണക്കാട് പരമേശ്വരൻ നമ്പൂതിരി, ദേവസ്വം ചെയർമാൻ അഡ്വക്കേറ്റ് സി. കെ. ഗോപി, മെമ്പർമാരായ ഡോക്ടർ മുരളി ഹരിതം , അഡ്വക്കേറ്റ് കെ. ജി. അജയകുമാർ , വി.സി . പ്രഭാകരൻ, ബിന്ദു, അഡ്മിനിസ്റേറ്റർ ജി. എസ്. ധനേഷ് , ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു