IJKVOICE

പുതുവർഷ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗായത്രി റെസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ് -പുതുവർഷ ആഘോഷങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം പി ജാക്സൻ നിർവഹിച്ചു. ഗായത്രി ഹാളിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡൻ്റ് കെ ജി സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് നേടിയ എം സുധീർമാസ്റ്റർ, കവിത രചനയിൽ മൺസൂൺ പുരസ്കാരം നേടിയ ജാനകി വിമൽ, ഇൻ്റർയൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ടറായി തിരഞ്ഞെടുക്കപ്പെട്ട അജിത് നാരായണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൗൺസിലർ ഗീത പുതുമന ആശംസകൾ നേർന്നു. സെക്രട്ടറി അജിത്കുമാർ വി പി സ്വാഗതവും ട്രഷറർ കെ ആർ സുബ്രമണ്യൻ നന്ദിയും പറഞ്ഞു തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി