ഇരിങ്ങാലക്കുട :- കർഷകമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, ഇരിങ്ങാലക്കുട മനവലശ്ശേരി വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കും, കിസ്സാൻ സമ്മാൻ പദ്ധതി അട്ടിമറിച്ചുകൊണ്ട് പാവപ്പെട്ട കർഷകരെ പദ്ധതിയിൽ നിന്നും പറത്താക്കിയതിനും എതിരെയാണ് ഇന്ന് രാവിലെ 10 മണിക്ക് പ്രതിഷേധ മാർച്ചും ധർണ്ണ യും നടത്തിയത്.BJP യുടെ സംസ്ഥാന സമിതി അംഗവും തൃശൂർ ജില്ല കർഷക മോർച്ച പ്രഭാരിയുമായ ശ്രീ സെന്തിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കർഷക മോർച്ച മണ്ഡലം അധ്യക്ഷൻ ശ്രീ രാജൻ കുഴുപ്പുള്ളി അധ്യക്ഷത വഹിച്ചു., കർഷക മോർച്ച ജില്ലാ സെക്രട്ടറി ശ്രീ സോമൻ പുളിയതുപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി., ജില്ലാ സെക്രട്ടറി ശ്രീ സുനിൽ പീനി ക്കപറമ്പിൽ, ജില്ലാ ഉപാധ്യക്ഷൻ ശ്രീ സുനിൽ ഇല്ലിക്കൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ വാണികുമാർ കോപ്പുള്ളിപ്പറമ്പിൽ സ്വാഗതവും, കർഷകമോർച്ച മണ്ഡലം കമ്മിറ്റി ജനറൽ സെക്രെട്ടറി സുദീപ് മാടത്തിങ്കൽ
നന്ദിയും പറഞ്ഞു.