പൂച്ചുണ്ണിപ്പാടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ യുവാവിന് എംഡിഎംഎ എത്തിച്ചു നൽകിയ മുഖ്യപ്രതി ചേർപ്പ് പോലീസിന്റെ പിടിയിൽ*..
*നെടുപുഴയിൽ നിന്നുമാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്*
ചേർപ്പ്: പൂച്ചുണ്ണിപ്പാടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ യുവാവിന് ലഹരിമരുന്ന് എത്തിച്ചു നൽകിയ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പനമുക്ക് തട്ടിൽ ഉമ്പാവ് വീട്ടിൽ ജുവൽ (25 വയസ്സ് ) ആണ് ചേർപ്പ് പോലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച (06.10.2026) നെടുപുഴയിൽ നിന്നാണ് പ്രതിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 02.10.2026 തീയതി ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർപ്പ് പോലീസും ചേർന്ന് പൂച്ചുണ്ണിപ്പാടം സ്വദേശി കല്ലൂക്കാരൻ വീട്ടിൽ ആൽബിനെ (24 വയസ്സ്) 0.780 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരിമരുന്ന് നൽകിയ ജുവലിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് പോലീസ് സംഘം നടത്തിയ നീക്കത്തിനൊടുവിൽ പ്രതി വലയിലാകുകയായിരുന്നു. ലഹരിമരുന്ന് ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചും ഉറവിടത്തെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നടപടി ക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ചേർപ്പ് എസ് എച്ച് ഒ അമൽ ജോയ്, എസ്.ഐ ബാബു ജോർജ്ജ്, എ.എസ്.ഐ ഭരതനുണ്ണി, സി.പി.ഒമാരായ അജിത്ത്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.