IJKVOICE

ദേശീയ സന്ത് ഈശ്വർ പുരസ്കാരം നേടിയ അപ്പുക്കുട്ടൻ ആചാരിക്ക് തൃശൂരിൽ സ്വീകരണം നൽകി.

സമൂഹത്തിനും സമുദായത്തിനും നൽകിയ നിസ്വാർത്ഥ സേവനങ്ങൾ പരിഗണിച്ചു ദേശീയ സന്ത് ഈശ്വർ ഫൗണ്ടേഷന്റെ വിശിഷ്ട സേവാ പുരസ്ക്കാരം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനിൽ നിന്നും മൂശാരി സമുദായസഭ സംസ്ഥാന പ്രസിഡണ്ട്‌ പാലക്കാട് മേപ്പറമ്പ് പരേതനായ കാശു മകൻ അപ്പുക്കുട്ടൻ ആചാരി ഏറ്റുവാങ്ങി ,തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ അപ്പുകുട്ടൻ ആചാരിയെ സംസ്ഥാന ജനറൽ സെക്രട്ടറി രഘു കൂത്തുപാലക്കൽ, സംസ്ഥാന കമ്മറ്റി അംഗം രാജേഷ് കുന്നുമ്മൽ, തൃശൂർ ജില്ലാ പ്രസിഡന്റ് സുരേഷ് കുന്നംകുളം ജില്ലാ കമ്മറ്റി അംഗങ്ങളായ ബാബുരാജ് കടവല്ലൂർ, പ്രസാദ് കുരിയച്ചിറ, എന്നിവർ ചേർന്നു സ്വീകരണം നൽകി