ഇരിങ്ങാലക്കുട പൊറത്തിശ്ശേരി വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന

വീ വൺ നഗറിന് പടിഞ്ഞാറ് വശം താമസിക്കുന്ന ഇറ്റിക്കപറമ്പിൽ രമേശൻ  (54)  അന്തരിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വിവണ്‍ നഗര്‍- കാരുകുളങ്ങര റോഡില്‍ ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിറകിലൂടെ വന്ന മറ്റൊരു സ്‌കൂട്ടറിടിച്ചായിരുന്നു അപകടം.തെറിച്ച് വീണ് തലയ്ക്ക് പരിക്കേറ്റ രമേശന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു മരണം. ഭാര്യ: സോണി. മക്കള്‍: മന്ദന, വന്ദന, നവതേജ്.ഇടിച്ച നിറുത്താതെ പോയ സ്‌കൂട്ടര്‍

 പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *