IJKVOICE

കാസര്‍ക്കോഡ് മഞ്ചേശ്വരത്ത് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് മരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കളുടെയും മ്യത ദേഹം ഇന്ന് നാട്ടിലെത്തിക്കും

ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ പുതുമന വീട്ടില്‍ ശിവകുമാര്‍ (54),മക്കളായ ശരത്ത് (23) സൗരവ് (15) എന്നിവരാണ് ഇന്നലെ അപകടത്തിൽ മരിച്ചത്.മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് ശിവകുമാറും മക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.കുഞ്ചത്തൂര്‍ ദേശീയപാതയില്‍ എതിര്‍ദിശയിലൂടെ അമിത വേഗതയില്‍ വന്ന ആംബുലന്‍സ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ മരിച്ചത്. മംഗല്‍പാടി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തികരിച്ച് ബന്ധുകൾക്ക് വിട്ടുകൊടുത്തു. രാത്രിയോടെ മൃതദ്ദേഹങ്ങൾ വസതിയിൽ എത്തിക്കും രാവിലെ 10 ന് വീട്ടുവളപ്പിൽ ആണ് സംസ്കാരം നടക്കുക.