IJKVOICE

ദുക്റാന തിരുനാൾ സപ്ലിമെന്റ് പ്രകാശനം കർമ്മം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ ഇടവകയുടെ മധ്യസ്ഥനും, ഭാരതത്തിന്റെ അപ്പസ്തോലനുമായ വിശുദ്ധ തോമാസ് ശ്ലീഹായുടെ ദുക്റാന തിരുനാളിനോട് അനുബദ്ധിച്ച് പുറത്തിറക്കുന്ന സപ്ലിമെന്റിന്റെ പ്രകാശന കർമ്മം കത്തീഡ്രൽ ഇടവക വികാരി റവ. ഫാ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു.

ദുക്റാന തിരുനാൾ ജനറൽ കൺവീനറും ട്രസ്റ്റിയുമായ ജോബി അക്കരക്കാരൻ, ട്രസ്റ്റിമാരായ ആന്റണി ജോൺ കണ്ടംകുളത്തി, ലിംസൺ ഊക്കൻ, ബ്രിസ്റ്റോ വിൻസന്റ് എലുവത്തിങ്കൽ, തിരുനാൾ ജോയിന്റ് കൺവീനർമാരായ ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരൻ, ജോസ് മാമ്പിള്ളി, പൗലോസ് താണിശ്ശേരിക്കാരൻ, ജോസ് മംഗലത്തുപറമ്പിൽ, പബ്ലിസിറ്റി ജോയിന്റ് കൺവീനർ വിനു ആന്റണി അക്കരക്കാരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.