IJKVOICE

ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 365 ദിനസൗജന്യ നേത്ര പരിശോദന ക്യാമ്പിന് തുടക്കമായി

ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മെട്രോ ഐ കെയറുമായി സഹകരിച്ച്കൊണ്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിന് തുടക്കമായി. കണ്ണുകളെ ബാധിക്കുന്ന നേത്ര രോഗങ്ങളെ മുൻകൂട്ടി അറിയുന്നതിനും കണ്ണിന് പരിചരണം നൽകാനും ഇത് മൂലം സാധിക്കും. ലയൺസ് ക്ലബ് 318 D യിലെ

സോൺ ചെയർമാൻ

MJF Ln Adv. ജോൺ നിധിൻ തോമസ് ഉദ്ഘാടനം നിർവഹിച്ചു.

ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ് പ്രസിഡൻ്റ് Ln. ഹാരീഷ് പോൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്റ്റ് കോഓർഡിനേറ്റർ

Ln. ജോൺസൺ കോലംങ്കണ്ണി മുഖ്യാതിഥി ആയിരുന്നു. . പദ്ധതിയെ കുറിച്ച് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഡോ. രജനി K.C വിഷയാവതരണം നടത്തി.Ln. ഡോ.M.R രാജീവ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി Ln. ഡയസ് കാരാത്രക്കാരൻ സ്വാഗതവും ട്രഷൻ Ln. ടിനോ ജോസ് നന്ദിയും പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് Ln. ഷാജൂ പാറേക്കാടൻ , മാനേജർ മുരളി ദത്തൻ

എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു