IJKVOICE

ക്രൈസ്റ്റ് കോളേജിലെ തവനിഷ് സാമൂഹ്യ സേവന സംഘടന വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ കൈമാറി.

ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ റവ. ഫാ. ഡോ. ജോളി ആന്‍ഡ്രുസില്‍ നിന്നും ധനസഹായം ഏറ്റുവാങ്ങി. മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, മാനേജ്‌മെന്റ് ഗവണിംഗ് കൗണ്‍സില്‍ അംഗം എം.പി ജാക്ക്‌സണ്‍, തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ മുവിഷ് മുരളി, തവനിഷ് സെക്രട്ടറി സജില്‍ വത്സന്‍, ട്രഷറര്‍ അക്ഷര, സാമൂഹ്യ പ്രവര്‍ത്തകന്‍ വി.വി റാല്‍ഫി, തവനിഷ് വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.