IJKVOICE

ഓട്ടോ ഡ്രൈവർ രതീഷ് കളഞ്ഞു പോയ 2 പവൻ താലിമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി.

ആനന്ദപുരം –

ആനന്ദപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ലാബ് ടെക്നീഷ്യൻ ശ്രീമതി ലാവണ്യ ആശുപത്രി ജംഗ്ഷനിൽ നിന്ന് ബസിൽ കയറുമ്പോഴാണു 2 പവൻ വരുന്ന താലിമാല താഴെ വീണത്. ലാവണ്യ അതു പക്ഷേ അറിഞ്ഞിരുന്നില്ല

മാല താഴെ വീഴുന്നത് കണ്ട ഓട്ടോ ഡ്രൈവർ രതീഷ് തച്ചനാടൻ ഉടൻ തന്നെ അതു ആശുപത്രി ഓഫീസിൽ എത്തിക്കുകയും

ഇന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ കെ ശ്രീവത്സൻ്റെ സാന്നിധ്യത്തിൽ രതീഷ് മാല ശ്രീമതി ലാവണ്യയ്ക്ക് നൽകുകയും ചെയ്തു . ഓട്ടോ ലൈറ്റ് മോട്ടോഴ്സ് യൂണിയൻ CITU അംഗമാണ് രതീഷ് രതീഷിനെ 2-ാം വാർഡ് മെമ്പർ നിജി വത്സൻ അനുമോദിക്കുന്നതാണ് ചിത്രത്തിൽ ‘ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.യു വിജയൻ ഒന്നാം വാർഡ് മെമ്പർ സുനിൽകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അനുമോദിച്ചത്.