IJKVOICE

തൃശൂർ തളിക്കുളത്ത് തിരയിൽ പെട്ട് മൽസ്യ തൊഴിലാളി മരിച്ചു.

നമ്പിക്കടവിൽ താമസിക്കുന്ന 52 വയസ്സുള്ള സുനിൽകുമാർ ആണ് മരിച്ചത്. രാവിലെ 6:40ഓടെ ആയിരുന്നു അപകടം.നമ്പിക്കടവ് ബീച്ചിൽ കടലിൽ കണ്ടാടി വല ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്നതിനിടയിൽ തിരയിൽപ്പെടുകയായിരുന്നു. മുങ്ങി താഴ്ന്ന സുനിലിനെ നാട്ടുകാർ കരയിൽ കയറ്റി വലപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.