ഇരിങ്ങാലക്കുട:
കർഷക വന്ദനദിനമായ ചിങ്ങം 1 ന്
കർഷകമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷകസംഗമം സംഘടിപ്പിച്ചു. ബി ജെ പി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു. കർഷക മോർച്ച മണ്ഡലം ജന സെക്രട്ടറി സോമൻ പുളിയത്തു പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
വിവിധ പഞ്ചായത്തുകളിലെ തെരെഞ്ഞെടുക്കപ്പെട്ട കർഷകരെ ജില്ലാ വൈസ് പ്രസിഡണ്ട് കവിതാ ബിജു മൊമൻ്റൊയും സർട്ടിഫിക്കറ്റും നൽകി ഷാൾ അണിയിച്ച് ആദരിച്ചു. ബിജെപി മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ഭാരവാഹികളായ രാജൻ കുഴുപ്പുള്ളി, രാമചന്ദ്രൻ കോവിൽ പറമ്പിൽ, രമേഷ് അയ്യർ,സുചിത ഷിനോബ്,
കർഷകമോർച്ച ജില്ലാ ട്രഷറർ അഭിലാഷ് കണ്ടാരന്തറ,ജില്ലാ കമ്മറ്റിയംഗം പുഷ്കരൻ, കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡണ്ട് ബിജോയ് കളരിക്കൽ, നേതാക്കളായ സിന്ധു സതീഷ്, ശ്യാംജി മാടത്തിങ്കൽ, രാഖി മാരാത്ത്,ലാമ്പി റാഫേൽ, അജയൻ തറയിൽ,വി ജി ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.